കേരള പി എസ് സിയുടെ പത്താം ക്ലാസ് തലത്തിലെ യോഗ്യതയുള്ള പരീക്ഷകള്‍ക്കായുള്ള പ്രാഥമിക പരീക്ഷയുടെ സിലബസ് (Kerala PSC Preliminary Syllabus for 10th Level Exams). എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകള്‍ക്കുവേണ്ടിയുള്ള സിലബസാണിത്. സിലബസിനൊപ്പം നിങ്ങള്‍ക്ക് ഈ സിലബസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ theRevision.co.in-ന്റെ വെബ്‌സൈറ്റിലും ഏകല്യവ്യ.കോമിന്റെ (www.ekalawya.com) ആന്‍ഡ്രോയ്ഡ് ആപ്പിലും ലഭ്യമാണ്. നിങ്ങള്‍ക്ക് വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിച്ചും ആപ്പ് ഡൗണ്‍ലോഡ് ചെയ്തും പഠിക്കാം. എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.
LDC Syllabus: പൊതുവിജ്ഞാനം, കറന്റ് അഫയേഴ്‌സ്, കേരള നവോത്ഥാനം (General Knowledge, Current Affairs, Renaissance in Kerala)
1) ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്‌കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല- ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങള്‍.
2) ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികളും അതിരുകളും ഊര്‍ജ മേഖലയിലേയും ഗതാഗത വാര്‍ത്താ വിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങള്‍ എന്നിവ സംബന്ധിച്ച പ്രാഥമിക അറിവ്.
3) ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍ തുടങ്ങിയവ.
4) ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ കമ്മീഷനുകള്‍ എന്നിവയെ സംബന്ധിച്ച അറിവുകളും.
5) കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായിക രംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്.
6) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്‌കരണവും അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പന്‍, വിടി ഭട്ടതിരിപ്പാട്, കുമാര ഗുരു, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളും.
ജനറല്‍ സയന്‍സ് (Kerala PSC General Science Syllabus)
നാച്ച്വറല്‍ സയന്‍സ്
1) മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്.
2) ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3) രോഗങ്ങളും രോഗകാരികളും
4) കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
5) കേരളത്തിലെ പ്രധാന ഭക്ഷ, കാര്‍ഷിക വിളകള്‍
6) വനങ്ങളും വനവിഭവങ്ങളും
7) പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും
ഫിസിക്കല്‍ സയന്‍സ് (Physical Science- Kerala PSC Syllabus)
1) ആറ്റവും ആറ്റത്തിന്റെ ഘടനയും
2) അയിരുകളും ധാതുക്കളും
3) മൂലകങ്ങളും അവയുടെ വര്‍ഗീകരണവും
4) ഹൈഡ്രജനും ഓക്‌സിജനും
5) രസതന്ത്രം ദൈനംദിന ജീവിതത്തില്‍
6) ദ്രവ്യവും പിണ്ഡവും
7) പ്രവൃത്തിയും ഊര്‍ജവും
8) ഊര്‍ജവും അതിന്റെ പരിവര്‍ത്തനവും
9) താപവും ഊഷ്മാവും
10) പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11) ശബ്ദവും പ്രകാശവും
12) സൗരയൂഥവും സവിശേഷതകളും
കണക്ക് (Simple Arithmetic and Mental Ability)
ലഘു ഗണിതം
1) സംഖ്യകളും അടിസ്ഥാന ക്രിയകളും
2) ലസാഗു, ഉസാഘ
3) ഭിന്നസംഖ്യകള്‍
4) ദശാംശ സംഖ്യകള്‍
5) വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും
6) ശരാശരി
7) ലാഭവും നഷ്ടവും
8) സമയവും ദൂരവും
മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും
1) ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍
2) ശ്രേണികള്‍
3) സമാന ബന്ധങ്ങള്‍
4) തരംതിരിക്കല്‍
5) അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം
6) ഒറ്റയാനെ കണ്ടെത്തല്‍
7) വയസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
8) സ്ഥാന നിര്‍ണയം