1) ഇന്ത്യന്‍ ഭരണഘടന പ്രകാരം എത്രവിധം അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിക്കാം
മൂന്ന് തരം
2) വൈദേശികമോ ആഭ്യന്തരമോ ആയ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ യുദ്ധകാല അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്
352-ാം വകുപ്പ്
3) സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ്
356-ാം വകുപ്പ്
4) ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ്
360-ാം വകുപ്പ്
5) അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് —– ന്റെ അംഗീകാരം ആവശ്യമാണ്
പാര്‍ലമെന്റിന്റെ
6) ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് സംസ്ഥാനത്താണ്
പഞ്ചാബില്‍
7) ഏത് വര്‍ഷമാണ് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
1951
8) കേരളത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏത് വര്‍ഷം
1959 ജൂലായില്‍
9) ഇന്ത്യയില്‍ ആദ്യത്തെ ഭരണഘടനാ ഭേദഗതി പ്രകാരം ചില വകുപ്പുകളില്‍ മാറ്റം വരുത്തുകയും ഒമ്പതാം ഷെഡ്യൂള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നത് എന്നാണ്
1951 ജൂണില്‍
10) 1956-ല്‍ കേരളം ഉള്‍പ്പെടെ പുതിയ സംസ്ഥാനങ്ങള്‍ രൂപീകൃതമായത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്
ഏഴാം ഭരണഘടനാ ഭേദഗതി