1) സസ്യ വര്‍ഗീകരണത്തിന്റെ ആചാര്യന്
കരോലസ് ലിനയസ്
2) ശതവാഹന രാജാക്കന്മാരുടെ സദസ്സിലെ ഭാഷ
പ്രാകൃതഭാഷ
3) കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ ഏത് ജില്ലയിലാണ്
മലപ്പുറം
4) ശതദ്രി എന്നറിയപ്പെട്ടിരുന്ന നദിയേത്
സത്ലജ്
5) സാഹിത്യ നൊബേലിന് അര്‍ഹനായ ആദ്യ പ്രധാനമന്ത്രി
സര് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
6) എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം
നേപ്പാള്‍
7) കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്
പാകിസ്താന്
8) അപ്പിക്കോ പ്രസ്ഥാനം രൂപീകരിച്ചത്
പാണ്ഡുരംഗ ഹെഗ്ഡെ
9) കാഫിര്‍ എന്ന കൃതി രചിച്ചത്
കെ ടി മുഹമ്മദ്
10) ഇന്ത്യയില്‍ ആദ്യമായി സര്‍വീസ് നടത്തിയ തീവണ്ടി
ഫെയറി ക്വീന്‍
11) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിംഹങ്ങള്‍ കാണപ്പെടുന്ന വനം
ഗിര്‍ വനം
12) മിനമാതാ രോഗം ആദ്യമായി കാണപ്പെട്ടത് ഏത് രാജ്യത്തിലാണ്
ജപ്പാന്
13) ആവശ്യപ്പെടുന്നതിന് അനുസരിച്ച് എവിടെയും ബസ് നിര്‍ത്തുന്നതിന് കെ എസ് ആര് ടി സി ആരംഭിച്ച അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ്
ജനത
14) മൂക്കിലൂടെ ശ്വസിക്കാത്ത കശേരുജീവി
മത്സ്യം
15) പന്തളം കേരളവര്‍മ്മ സ്വീകരിച്ചിരിക്കുന്ന തൂലികാനാമം
കവി തിലകന്
16) ചേരമാന്‍ പറമ്പ് എവിടെയാണ്
കൊടുങ്ങല്ലൂര്‍
17) കേരള സംസ്ഥാനത്തെ സൂചിപ്പിക്കുന്ന ജി എസ് ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍
32
18) സര്‍ക്കാര്‍ ചില ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധിക നികുതി ഏത് പേരില്‍ അറിയപ്പെടുന്നു
സെസ്സ്
19) ദാശൊളി ഗ്രാം സ്വരാജ്യസംഘിന്റേയും ചാന്ദി പ്രസാദ് ഭട്ടിന്റേയും നേതൃത്വത്തില്‍ ഇന്നത്തെ ഉത്തരാഖണ്ഡില്‍ ആരംഭിച്ച പ്രസ്ഥാനം
ചിപ്കോ
20) ദേശീയ ഔഷധ സസ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 2002-ല്‍ ആരംഭിച്ച ഔഷധ വ്യാപന പദ്ധതി
സഞ്ജീവനി