- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സായുധ കലാപം നടത്തിയ ധീരവനിത
- ജനനം- 1778 ഒക്ടോബര്‍ 23-ന് കര്‍ണാടകത്തിലെ ബെലഗവി ജില്ലയില്‍
- ഭര്‍ത്താവ്- കിത്തൂര്‍ രാജാവായിരുന്ന രാജാ മല്ലസര്‍ജ
- 1824-ല്‍ ഭര്‍ത്താവും മകനും മരിക്കുന്നു
- ഇതേതുടര്‍ന്ന് പിന്‍ഗാമിയായി ചെന്നമ്മ ശിവലിംഗപ്പയെ ദത്തെടുക്കുന്നു. ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനി അംഗീകരിക്കുന്നില്ല
- 1824 ഒക്ടോബറില്‍ നടന്ന ആദ്യ യുദ്ധത്തില്‍ ചെന്നമ്മ ജയിക്കുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ തടവില്‍ ആക്കുകയും ചെയ്തു.
- ഈ ഉദ്യോഗസ്ഥരെ വിട്ടുകിട്ടുന്നതിനായി യുദ്ധം അവസാനിപ്പിക്കുന്നതായി പറഞ്ഞ ബ്രിട്ടീഷുകാര്‍ വാക്ക് തെറ്റ് കൂടുതല്‍ സന്നാഹത്തോടെ കിത്തൂര്‍ ആക്രമിക്കുകയും ചെന്നമ്മബെയിഹൊങ്ക കോട്ടയില്‍ തടവില്‍ ആക്കുകയും ചെയ്തു.
- 1829 ഫെബ്രുവരി 29-ന് ചെന്നമ്മ തടവറയില്‍ വച്ച് മരിച്ചു.
- ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ വനിതാ ഭരണാധികാരികളില്‍ ഒരാളാണ് കിത്തൂര്‍ റാണി ചെന്നമ്മ.