1) ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം
1797
2) ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് ബോസ് ടോറസ്
പശു
3) ഏത് രോഗത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഗുളികയാണ് ഫോളിക് ആസിഡ്
അനീമിയ
4) ഉല്‍ഗുലാന്‍ കലാപം എന്നറിയപ്പെടുന്ന കലാപം
മുണ്ട കലാപം
5) ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എകെ ഗോപാലന്‍ അറസ്റ്റ് വരിച്ച വര്‍ഷം
1930
6) ഒരു വ്യക്തിയെ ഒരേകുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്ന അനുച്ഛേദം
അനുച്ഛേദം 20
7) വന്‍കുടലില്‍ ബാക്ടീരിയകള്‍ ഉല്‍പാദിപ്പിക്കുന്ന വിറ്റാമന്‍
വിറ്റാമിന്‍ കെ
8) ഏത് അവയവം നിരീക്ഷിക്കാനാണ് ഓഫ്താല്‍മോസ്‌കോപ്പ് ഉപയോഗിക്കുന്നത്
കണ്ണ്
9) എന്തിനോട് വിരക്തിയുണ്ടാകുന്ന രോഗാവസ്ഥയാണ് അനോറെക്‌സിയ
ഭക്ഷണം
10) രാജകുമാരനായ ഗമാധര്‍ കൊന്‍വറിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അഹോം കലാപം നടന്നത് ഏത് പ്രദേശത്തിലാണ്
അസം
11) ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്
ഗ്യാനി സെയില്‍സിങ്
12) ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന് സമാന്തരമായി കടന്നുപോകുന്ന ദേശീയ പാതയേത്
എന്‍ എച്ച് 66
13) 1943 സെപ്തംബര്‍ 10-ന് ഐപിസി 121 എ വകുപ്പ് പ്രകാരം, തന്റെ സഹപ്രവര്‍ത്തകനായിരുന്ന അനന്തന്‍ നായര്‍ക്കൊപ്പം തൂക്കിലേറ്റപ്പെട്ട ഐഎന്‍എ നേതാവ്
വക്കം അബ്ദുള്‍ ഖാദര്‍
14) ഫാറ്റി ആസിഡില്‍ നിന്നും ഊര്‍ജം സ്വതന്ത്രമാക്കുന്ന അവയവം
കരള്‍
15) പുരുഷന്‍മാരില്‍ ലിംഗ ക്രോമസോമുകളില്‍ ഒന്ന് കൂടുന്ന അവസ്ഥ
ക്ലൈന്‍ഫെല്‍റ്റേഴ്‌സ് സിന്‍ഡ്രോം
16) പാര്‍ലമെന്റില്‍ അംഗങ്ങള്‍ പറയുന്ന കാര്യങ്ങളിന്മേല്‍ കോടതിയില്‍ നിയമനടപടികള്‍ സ്വീകരിക്കാനാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
105
17) സെന്‍സെക്‌സ് എന്ന പദത്തിന്റെ ഉപജ്ഞാതാവ്
ദീപക് മൊഹാനി
18) ഐഎന്‍എസ് വിക്രമാദിത്യയുടെ പഴയ പേര്
അഡ്മിറല്‍ ഗോര്‍ഷ്‌കോവ്
19) നെല്ലിന്റെ താഴ് വര എന്നര്‍ത്ഥമുള്ള ഡെന്‍ജോങ് എന്ന പുരാതന നാമം ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റേതാണ്
സിക്കിം
20) ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ ജില്ല
കന്യാകുമാരി