| 6-ാം ക്ലാസ് അധ്യായം 8 | സോഷ്യല്‍ സയന്‍സ് | മധ്യകാല കേരളം |
1) ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള മധ്യകാല കേരളത്തെപ്പറ്റി അറിവ് നല്‍കുന്ന രേഖകള്‍ ഏതാണ്
എ) വട്ടെഴുത്ത്
ബി) ശിലാലിഖിതം
സി) ചെപ്പേടുകള്‍
ഡി) താളിയോല
ഉത്തരം സി
2) മധ്യകാലഘട്ടത്തില്‍ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജാവ് ആരാണ്
എ) രവിഭാസ്‌കര
ബി) രവിദിവാകര
സി) ഭാസ്‌കരരവി
ഡി) ഭാസ്‌കരദിവാകര
ഉത്തരം സി
3) മധ്യകാല കേരളത്തില്‍ വികാസം പ്രാപിച്ച കലാരൂപങ്ങളില്‍പ്പെടാത്തത് ഏതാണ്
എ) തുള്ളല്‍
ബി) കഥകളി
സി) കേരളനടനം
ഡി) ഒപ്പന
ഉത്തരം സി
4) ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്ന വേദി അറിയപ്പെട്ടിരുന്ന പേര്
എ) കലാക്ഷേത്ര
ബി) കൂത്തമ്പലം
സി) സോപാനം
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
5) തൃപ്പാപ്പൂര് സ്വരൂപം ഭരിച്ചിരുന്ന സ്വരൂപം ഏതാണ്
എ) വേണാട്
ബി) കൊച്ചി
സി) കോഴിക്കോട്
ഡി) ചിറക്കല്‍
ഉത്തരം എ
6) കേരള ചരിത്രത്തില്‍ പെരുമാക്കന്‍മാരുടെ കാലത്തെ സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകളില്‍പ്പെടാത്തത് ഏതാണ്
എ) കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകര്‍ക്കായിരുന്നു
ബി) ജലലഭ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി വ്യാപകമായിരുന്നു
സി) കാര്‍ഷിക ഗ്രാമങ്ങളില്‍ ബ്രാഹ്‌മണര്‍ അധികാരം സ്ഥാപിച്ചു
ഡി) ക്ഷേത്രങ്ങള്‍ അധികാരകേന്ദ്രങ്ങളായി
ഉത്തരം എ
7) പെരുമാക്കന്‍മാരുടെ ആസ്ഥാനമായ മഹോദയപുരത്തിന്റെ ഇപ്പോഴത്തെ പേര്
എ) വിഴിഞ്ഞം
ബി) മുസിരിസ്
സി) കൊടുങ്ങല്ലൂര്‍
ഡി) കൊച്ചി
ഉത്തരം സി
8) ചെപ്പേടുകളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളില്‍ തെറ്റേത്
എ) ചെമ്പ് തകിടില്‍ ആലേഖനം ചെയ്ത ലിഖിതങ്ങള്‍
ബി) നാടുവാഴികള്‍ ക്ഷേത്രങ്ങള്‍ക്കും കച്ചവടസംഘങ്ങള്‍ക്കും മറ്റും നല്‍കിയ അധികാരരേഖകള്‍
സി) എല്ലാ ചെപ്പേടുകളിലും നാടുവാഴികളുടെ ഭരണവര്‍ഷം രേഖപ്പെടുത്തും
ഡി) തരിസാപ്പള്ളി ചെപ്പേട്, ജൂതച്ചെപ്പേട് എന്നിവ ചെപ്പേടുകള്‍ക്ക് ഉദാഹരണമാണ്
ഉത്തരം സി
9) അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ എന്തിന് ഉദാഹരണങ്ങളാണ്
എ) ബാങ്കുകള്‍
ബി) കച്ചവടസംഘങ്ങള്‍
സി) ഗ്രാമങ്ങള്‍
ഡി) നഗരങ്ങള്‍
ഉത്തരം ബി
10) മധ്യകാല കേരളത്തിലെ ഭരണാധികാരികളുടെ പ്രധാന വരുമാന മാര്‍ഗം എന്തായിരുന്നു
എ) വ്യാപാരം
ബി) കൊള്ള
സി) കച്ചവടച്ചുങ്കം
ഡി) ഇവയൊന്നുമല്ല
ഉത്തരം സി
11) മധ്യകാല കേരളത്തിലെ പ്രധാന അങ്ങാടികളില്‍പ്പെടാത്ത ജോടി ഏതാണ്
എ) അനന്തപുരം, കൊല്ലം
ബി) കൊല്ലം, കൊച്ചി
സി) കൊച്ചി, കോഴിക്കോട്
ഡി) കൊടുങ്ങല്ലൂര്‍, വളപട്ടണം
ഉത്തരം ഡി
12) മണിപ്രവാളത്തില്‍ ഉള്‍പ്പെടുന്ന ഭാഷകള്‍ ഏതെല്ലാം
എ) സംസ്‌കൃതം, തമിഴ്
ബി) തമിഴ്, മലയാളം
സി) സംസ്‌കൃതം, മലയാളം
ഡി) സംസ്‌കൃതം, പാലി
ഉത്തരം സി
13) പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി
എ) മാഹ്വാന്‍
ബി) ഹുയാന്‍സാങ്
സി) ചെങ്കിസ്ഖാന്‍
ഡി) ഇവരാരുമല്ല
ഉത്തരം എ
14) മലയാള ഭാഷയുടെ വികാസത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഭാഷയേത്
എ) തമിഴ്
ബി) കന്നഡ
സി) സംസ്‌കൃതം
ഡി) ഹിന്ദി
ഉത്തരം സി
15) കൃഷ്ണഗാഥയുടെ രചയിതാവ് ആരാണ്
എ) ചെറുശ്ശേരി
ബി) എഴുത്തച്ഛന്‍
സി) കുഞ്ചന്‍നമ്പ്യാര്‍
ഡി) ഇവരാരുമല്ല
ഉത്തരം എ
16) പുത്തന്‍പാന രചിച്ചത് ആരാണ്
എ) ചാവറയച്ചന്‍
ബി) ഖ്വാസി മുഹമ്മദ്
സി) കുഞ്ചന്‍ നമ്പ്യാര്‍
ഡി) അര്‍ണോസ് പാതിരി
ഉത്തരം ഡി
17) താഴെപ്പറയുന്നവയില്‍ അനുഷ്ഠാന കലയല്ലാത്തത് ഏതാണ്
എ) കഥകളി
ബി) തെയ്യം
സി) തിറ
ഡി) കളംപാട്ട്
ഉത്തരം എ
18) താഴെപ്പറയുന്നവയില്‍ മധ്യകാലകേരളത്തെക്കുറിച്ചുള്ള ചരിത്രമടങ്ങിയ പുസ്തകങ്ങള്‍ ഏതെല്ലാം
എ) ശങ്കരനാരായണീയം, അഷ്ടാംഗഹൃദയം
ബി) മൂഷകവംശം, തുഹഫത്തുല്‍ മുജാഹിദീന്‍
സി) സംഗ്രാമമാധവീയം, ശങ്കരനാരായണീയം
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
19) താഴെപറയുന്നവയില്‍ മധ്യകാല വിദ്യാകേന്ദ്രങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത് ഏതാണ്
എ) വിദ്യാകേന്ദ്രങ്ങള്‍ ശാലകള്‍ എന്നറിയപ്പെട്ടു
ബി) ക്ഷേത്രങ്ങളോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്നു
സി) ബുദ്ധകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള വിദ്യാകേന്ദ്രങ്ങളെ പള്ളികള്‍ എന്ന് വിളിച്ചു
ഡി) ഇവയെല്ലാം തെറ്റാണ്
ഉത്തരം ഡി
20) താഴെപ്പറയുന്നവയില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മധ്യകാല വിദ്യാകേന്ദ്രം അല്ലാത്തത് ഏതാണ്
എ) കാന്തള്ളൂര്‍ശാല
ബി) വിഴിഞ്ഞംശാല
സി) നളന്ദ
ഡി) പാര്‍ഥിവശേഖരപുരം ശാല
ഉത്തരം സി