1) ഷിപ്കില ചുരം ബന്ധിപ്പിക്കുന്നത്
എ) ടിബറ്റ്-ഹിമാചല്‍പ്രദേശ് ബി) ഹിമാചല്‍പ്രദേശ്-നേപ്പാള്‍ സി) സിക്കിം-ഹിമാചല്‍പ്രദേശ് ഡി) ജമ്മുകശ്മീര്‍- ഹിമാചല്‍പ്രദേശ്
ഉത്തരം എ
2) അറബിക്കടലില്‍ പതിക്കുന്ന ഹിമാലയന്‍ നദി
എ) ബ്രഹ്‌മപുത്ര ബി) ഗംഗ സി) സിന്ധു ഡി) നര്‍മ്മദ
ഉത്തരം സി
3) ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൗസിന്‍ട്രം ഏത് കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്
എ) ഖാസി ബി) സത്പുര സി) ഹിമാദ്രി ഡി) ശിവാലിക്
ഉത്തരം എ
4) ബ്രഹ്‌മപുത്രയുടെ പതനസ്ഥാനം
എ) അറബിക്കടല്‍ ബി) ബംഗാള്‍ ഉള്‍ക്കടല്‍ സി) ഇന്ത്യന്‍ മഹാസമുദ്രം ഡി) രത്‌നാകര
ഉത്തരം ബി
5) താര്‍ മരുഭൂമിയിലെ മരുപ്പച്ച
എ) ജയ്‌സാല്‍മീര്‍ ബി) പൊഖ്‌റാന്‍ സി) ലൂണി ഡി) ജയ്പൂര്‍
ഉത്തരം എ
6) ദുധ്വ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു
എ) ഗുജറാത്ത് ബി) മഹാരാഷ്ട്ര സി) ഉത്തര്‍പ്രദേശ് ഡി) ബീഹാര്‍
ഉത്തരം സി
7) പഴയ എക്കല്‍ മണ്ണ് പ്രദേശം അറിയപ്പെടുന്നത്
എ) ഖാഗര്‍ ബി) ബംഗര്‍ സി) ഖാരിഫ് ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
8) കൃഷിക്ക് അനുയോജ്യമായുള്ള ഉത്തര മഹാതല പ്രദേശം
എ) ഖാഗര്‍ ബി) ബംഗര്‍ സി) ഖാരിഫ് ഡി) ഇവയൊന്നുമല്ല
ഉത്തരം എ
9) ഉപദ്വിപീയ പീഠഭൂമിയുടെ ഭാഗമല്ലാത്തത് ഏത്
എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി
ഉത്തരം ഡി
10) ഡെക്കാണ്‍ പീഠഭൂമിയുടെ ഉത്തരഭാഗത്ത് കാണപ്പെടുന്നത്
എ) സാത്പുര മലനിരകള്‍ ബി) പശ്ചിമഘട്ടം സി) വിന്ധ്യ മലനിരകള്‍ ഡി) പൂര്‍വഘട്ടം
ഉത്തരം എ
11) പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
എ) നാഥുലാ ബി) പാലക്കാട് സി) ആര്യങ്കാവ് ചുരം ഡി) വയനാടന്‍ ചുരം
ഉത്തരം ബി
12) പശ്ചിമഘട്ടവും പൂര്‍വഘട്ടവും സംഗമിക്കുന്ന സ്ഥലം
എ) അമര്‍ഘണ്ഡക് ബി) കുടക് സി) നീലഗിരിക്കുന്നുകള്‍ ഡി) ഇവയൊന്നുമല്ല
ഉത്തരം സി
13) ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി
എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി
ഉത്തരം എ
14) പരുത്തികൃഷിക്ക് അനുയോജ്യമായ റിഗര്‍ മണ്ണ് കാണപ്പെടുന്നത്
എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി
ഉത്തരം എ
15) സിന്ധുനദിയുടെ ഏറ്റവും വലിയ പോഷക നദി
എ) ഝലം ബി) ചിനാബ് സി) രവി ഡി) സത്‌ലജ്
ഉത്തരം ഡി
16) മുംബൈയേയും നാസിക്കിനേയും ബന്ധിപ്പിക്കുന്ന ചുരം
എ) പാലക്കാട് ബി) താല്‍ഘട്ട് ചുരം സി) ബോര്‍ഘട്ട് ചുരം ഡി) ഷിപ്കില
ഉത്തരം ബി
17) നര്‍മ്മദ നദിക്ക് വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പീഠഭൂമി
എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി
ഉത്തരം ബി
18) മാള്‍വ പീഠഭൂമിയുടെ ഭാഗമല്ലാത്ത സംസ്ഥാനം
എ) മധ്യപ്രദേശ് ബി) ഉത്തര്‍പ്രദേശ് സി) ഗുജറാത്ത് ഡി) ബീഹാര്‍
ഉത്തരം ഡി
19) ആരവല്ലിക്കും വിന്ധ്യാ പര്‍വതനിരകള്‍ക്കും ഇടയിലെ പീഠഭൂമി
എ) ഡെക്കാണ്‍ പീഠഭൂമി ബി) മാള്‍വാ പീഠഭൂമി സി) ഛോട്ടാനാഗ്പൂര്‍ പീഠഭൂമി ഡി) പാമീര്‍ പീഠഭൂമി
ഉത്തരം ബി
20) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതം
എ) ഹിമാലയം ബി) പശ്ചിമഘട്ടം സി) ആരവല്ലി ഡി) പൂര്‍വഘട്ടം
ഉത്തരം സി
- Design