1) ഇന്ത്യയിലെ ഏറ്റവും തെക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍
കന്യാകുമാരി
2) ഇന്ത്യയിലെ ഏറ്റവും വടക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍
ബാരാമുള്ള
3) ഇന്ത്യയിലെ ഏറ്റവും പടിഞ്ഞാറേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍
നലിയ
4) ഇന്ത്യയിലെ ഏറ്റവും കിഴക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍
ലേഖാപാനി
5) കേരളത്തില്‍ സാമ്പത്തിക സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്
മങ്കര
6) ദേശീയ ഹരിത ട്രൈബ്യൂണലിന് അടിസ്ഥാനമായ ഭരണഘടനാ അനുച്ഛേദം
21
7) കര്‍ണാടകത്തില്‍ നിന്ന് ഉല്‍ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന നദി
വളപട്ടണം
8) സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഏത് രാജ്യത്തിന്റെ കോമണ്‍വെല്‍ത്ത് അംഗത്വമാണ് 1987-ല്‍ ലാപ്‌സ് ആയത്
ഫിജി
9) കോമണ്‍വെല്‍ത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആദ്യത്തെ രാജ്യം
നൈജീരിയ (1995)
10) ഞാന്‍ മരിക്കുന്നത് വേണ്ടത്ര വൈദ്യന്മാരുടെ സഹായത്താലാണ് എന്ന് പറഞ്ഞത്
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി
11) ഗാന്ധി സിനിമയുടെ സംഗീത സംവിധായകന്‍
പണ്ഡിറ്റ് രവിശങ്കര്‍
12) 1975-ല്‍ ആര്യഭട്ട വിക്ഷേപിക്കുമ്പോള്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ആയിരുന്നത്
സതീഷ് ധവാന്‍
13) സാധാരണയായി ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത്
ക്ലോസ്ട്രീഡിയം ബോട്ടുലിനം
14) 1927-ല്‍ മഹാരാഷ്ട്രയില്‍ നടന്ന മഹദ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരാണ്
ബി ആര്‍ അംബേദ്കര്‍
15) ശങ്കേഴ്‌സ് വീക്ക്‌ലിയുടെ മുദ്ര എന്തായിരുന്നു
കഴുതപ്പുറത്ത് ചെണ്ടക്കാരന്‍
16) ജാഗോയ് നൃത്തം എന്നറിയപ്പെടുന്ന നൃത്തരൂപം
മണിപ്പൂരി
17) ചന്ദ്രന്റെ വ്യാസം എത്ര കിലോമീറ്ററാണ്
3474
18) ന്യൂഡല്‍ഹിയിലെ രാജ്യാന്തര പാവ മ്യൂസിയം സ്ഥാപിക്കുന്നതിന് പിന്നിലെ ചാലക ശക്തിയായിരുന്ന വ്യക്തി
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍
19) ശിവജിയുടെ മന്ത്രിസഭ
അഷ്ടപ്രധാന്‍
20) മുസ്ലിംലീഗിന്റെ ഔദ്യോഗിക പത്രം
ചന്ദ്രിക
21) കാന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ച വര്‍ഷം
1946
22) രണ്ടാംലോകമഹായുദ്ധാനന്തരം യൂറോപ്യന്‍ രാജ്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള അമേരിക്കന്‍ സാമ്പത്തിക സഹായം ഏത് പേരില്‍ അറിയപ്പെടുന്നു
മാര്‍ഷല്‍ പദ്ധതി
23) കാത്തലിക് എന്ന പദം ഏത് ഭാഷയില്‍ നിന്നാണ് നിഷ്പന്നമായത്
ഗ്രീക്ക്
24) കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെയ രചനയെയാണ്
വൈലോപ്പിള്ളി
25) ലോകത്തിലെ ആദ്യത്തെ സാമ്രാജ്യം ഏത്
ബാബിലോണിയന്‍ സാമ്രാജ്യം