1) നാം കാണുന്ന വസ്തുക്കളുടെ പ്രതിബിംബം നമ്മുടെ കണ്ണിലെ റെറ്റിനയില്‍ പതിയുന്നത് ഏത് രീതിയിലാണ്
തലകീഴായി
2) റെറ്റിനയില്‍ തലകീഴായി രൂപംകൊള്ളുന്ന പ്രതിബിംബത്തെ യഥാര്‍ത്ഥവും നിവര്‍ന്നതുമായി മാറ്റി കാഴ്ച സാധ്യമാക്കുന്നത് ഏത് അവയവമാണ്
തലച്ചോറ്
3) രണ്ടുകണ്ണും ഒരേസമയം ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച് കാണാന്‍ കഴിയുന്നതിനെ പറയുന്ന പേരെന്ത്
ദ്വിനേത്ര ദര്‍ശനം
4) അന്ധര്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വടിയുടെ പേര്
വൈറ്റ് കെയിന്‍
5) കണ്ണുകാണാന്‍ സാധിക്കാത്തവര്‍ക്ക് ഭൂപടത്തിലെ സംസ്ഥാന അതിര്‍ത്തികളും പര്‍വ്വതങ്ങളും നദികളും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന മാപ്പേത്
എമ്പോസ്ഡ് മാപ്പുകള്‍
6) അന്ധര്‍ക്ക് എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായം വികസിപ്പിപ്പത് ആരാണ്
ലൂയിസ് ബ്രെയില്‍
7) കാഴ്ചശക്തി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ചാര്‍ട്ട് ഏതാണ്
സ്‌നെല്ലന്‍
8) ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങള്‍ അറിയപ്പെടുന്നത്
പകര്‍ച്ചവ്യാധികള്‍
9) ചിക്കന്‍പോക്‌സ് പകരുന്നത് ഏതിലൂടെയാണ്
വായുവിലൂടെ
10) കുഷ്ഠം പകരുന്നത് ഏതിലൂടെ
സമ്പര്‍ക്കം
11) കപ്പലുകളില്‍ നിന്ന് ഉണ്ടാകുന്ന എണ്ണച്ചോര്‍ച്ച മൂലം കടല്‍ മലിനമാകുന്നത് തടയാനായി ഉപയോഗിക്കുന്ന സൂപ്പര്‍ ബഗ് എന്ന ബാക്ടീരിയയെ വികസിപ്പിച്ചെടുത്ത ഇന്ത്യാക്കാരന്‍
ആനന്ദ് മോഹന്‍ ചക്രവര്‍ത്തി
12) ജീവശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചെറുഘടകങ്ങളെ വിളിക്കുന്ന പേര്
കോശങ്ങള്‍
13) ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന പോഷകമായ ധാന്യകത്തിലെ ഘടക മൂലകങ്ങള്‍ ഏതെല്ലാം
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍
14) ധാന്യകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഏവ
ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍
15) അന്നജത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ നടത്തുന്ന ടെസ്റ്റ് ഏതാണ്
അയഡിന്‍ ടെസ്റ്റ്
16) ശരീരനിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കും സഹായകരമായ പ്രധാന ആഹാര ഘടകം ഏതാണ്
പ്രോട്ടീന്‍
17) പ്രോട്ടീനിന്റെ അഭാവംമൂലമുണ്ടാകുന്ന രോഗം
ക്വാഷിയോര്‍ക്കര്‍
18) മനുഷ്യരിലെ രക്തത്തിലെ പഞ്ചസാരയുടെ സാധാരണയളവ് എത്രയാണ്
70-110 മില്ലിഗ്രാം/ഡെസിലിറ്റര്‍
19) സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിറ്റാമിന്‍ ഏതാണ്
വിറ്റാമിന്‍ ഡി
20) നാഡികളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഏത്
വിറ്റാമിന്‍ ഇ
21) പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോള്‍ നീരാവിയില്‍ ലയിച്ച് നഷ്ടമാകുന്ന വിറ്റാമിന്‍ ഏതാണ്
വിറ്റാമിന്‍ സി
22) മനുഷ്യശരീരത്തിന് ആവശ്യമായ ധാതുലവണങ്ങള്‍ ലഭിക്കുന്നത് ഏത് ഭക്ഷണപദാര്‍ത്ഥത്തിലൂടെയാണ്
ഇല്ലക്കറികള്‍
23) എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവര്‍ത്തനത്തിനും ആവശ്യമായ ധാതുക്കളേതാണ്
കാല്‍സ്യം, ഫോസ്ഫറസ്
24) വിറ്റാമിന്‍ എയുടെ അപര്യാപ്തതാ രോഗം ഏതാണ്
നിശാന്ധത
25) വിറ്റാമിന്‍ ബിയുടെ അപര്യാപ്തതാ രോഗം ഏതാണ്
വായ്പുണ്ണ്
26) വിറ്റാമിന്‍ സിയുടെ അപര്യാപ്തതാ രോഗം ഏതാണ്
സ്‌കര്‍വി
27) വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതാ രോഗം ഏതാണ്
കണ
28) ഇരുമ്പിന്റെ അപര്യാപ്തതാ രോഗം ഏതാണ്
അനീമിയ
29) അയഡിന്റെ അപര്യാപ്തതാ രോഗം ഏതാണ്
ഗോയിറ്റര്‍
30) മനുഷ്യശരീരത്തിന്റെ എത്രഭാഗം ജലമാണ്
മൂന്നില്‍ രണ്ട് ഭാഗവും
31) ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി എപ്പോഴും ഏതായിരിക്കും
സസ്യങ്ങള്‍
32) വിവിധ ഭക്ഷ്യശൃംഖലകള്‍ ഒന്നിച്ചുചേര്‍ന്നുണ്ടാകുന്നത് ഏതാണ്
ഭക്ഷ്യശൃംഖലാജാലം
33) പ്രകൃതിയിലെ ഉല്‍പ്പാദകര്‍ ആരാണ്
ഹരിതസസ്യങ്ങള്‍
34) ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട് ചേര്‍ക്കുന്ന വിഘാടകര്‍ക്ക് ഉദാഹരണങ്ങള്‍
ബാക്ടീരിയ, ഫംഗസ് മുതലായ സൂക്ഷ്മജീവികള്‍
35) മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള എല്ല് ഏതാണ്
കീഴ്ത്താടിയെല്ല്
36) മനുഷ്യരിലെ നട്ടെല്ലില്‍ എത്ര അസ്ഥികളുണ്ട്
33
37) മനുഷ്യരിലെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്
30
38) മനുഷ്യരിലെ ഓരോ കൈയിലും എത്ര അസ്ഥികളുണ്ട്
32
39) മൂക്ക്, ചെവി എന്നിവയില്‍ കാണപ്പെടുന്ന മൃദുവായ അസ്ഥികള്‍ അറിയപ്പെടുന്നത്
തരുണാസ്ഥി
40) ഏറ്റവും കൂടുതല്‍ ചലന സ്വാതന്ത്ര്യം ഉള്ള സന്ധിയേത്
ഗോളരസന്ധി
41) മനുഷ്യശരീരത്തിലെ അസ്ഥികളുടെ കാഠിന്യത്തിന് കാരണം
കാല്‍സ്യം ഫോസ്‌ഫേറ്റ്
42) മനുഷ്യനിലെ ശ്വസനവ്യവസ്ഥയുടെ ഭാഗങ്ങള്‍ ഏതെല്ലാം
നാസാദ്വാരം, ശ്വാസനാളം, ശ്വസനി, ശ്വാസകോശം
43) മാംസപേശികള്‍ ഇല്ലാത്ത ശരീരഭാഗം
ശ്വാസകോശങ്ങള്‍
44) നിശ്വാസ വായുവിലെ ഓക്‌സിജന്റെ അളവ് എത്രയാണ്
15 ശതമാനം
45) ജീവികള്‍ അവയുടെ പരിസരത്തുനിന്ന് ഓക്‌സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുന്ന പ്രക്രിയ
ശ്വസനം
46) കോശങ്ങളില്‍ എത്തുന്ന ആഹാരഘടകങ്ങളെ വിഘടിപ്പിച്ച് ഊര്‍ജ്ജം സ്വതന്ത്രമാക്കുന്ന മൂലകം ഏതാണ്
ഓക്‌സിജന്‍
47) ഓക്‌സിജനേയും ആഹാരഘടകങ്ങളേയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത് ഏതിലൂടെയാണ്
രക്തത്തിലൂടെ
48) മനുഷ്യരക്തത്തിന് ചുവപ്പ് നിറം നല്‍കുന്ന വര്‍ണവസ്തു ഏതാണ്
ഹീമോഗ്ലോബിന്‍
49) രക്തത്തിലെ ഘടകങ്ങള്‍ ഏതെല്ലാം
ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍, പ്ലേറ്റ്‌ലെറ്റുകള്‍, പ്ലാസ്മ
50) മനുഷ്യശരീരത്തിലെ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം
ഹൃദയം
51) ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ടസ്തരം അറിയപ്പെടുന്ന പേര്
പെരികാര്‍ഡിയം
52) ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്‌കോപ്പ് ആദ്യമായി നിര്‍മ്മിച്ചത് ആരാണ്
റെനെ ലനക്
53) മനുഷ്യഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോള്‍ മുതലാണ് ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങുന്നത്
22 ദിവസം
54) ഏതൊക്കെ തെങ്ങിനങ്ങളുടെ സങ്കരമാണ് ചന്ദ്രലക്ഷ
ലക്ഷദ്വീപ് ഓര്‍ഡിനറി, ചാവക്കാട് ഓറഞ്ച്
55) ഏതൊക്കെ തെങ്ങിനങ്ങളുടെ സങ്കരമാണ് ചന്ദ്രശങ്കര
ചാവക്കാട് ഓറഞ്ച്, വെസ്റ്റ് കോസ്റ്റ് ടോള്‍
56) ഏതൊക്കെ തെങ്ങിനങ്ങളുടെ സങ്കരമാണ് ലക്ഷഗംഗ
ലക്ഷദ്വീപ് ഓര്‍ഡിനറി, ഗംഗബോന്തം
57) അന്നപൂര്‍ണ ഏതിന്റെ വിത്തിനമാണ്
നെല്ല് (പവിത്ര, ഹ്രസ്വ)
58) ഏതിന്റെ വിത്തിനമാണ് ഭാഗ്യലക്ഷ്മി
പയര്‍ (ലോല, മാലിക, ജ്യോതിക)
59) ഏതിന്റെ വിത്തിനമാണ് അനുഗ്രഹ
പച്ചമുളക് (ഉജ്ജ്വല, ജ്വാലാമുഖി)
60) ഏതിന്റെ വിത്തിനമാണ് അനാമിക
വെണ്ട (കിരണ്‍, അര്‍ക്ക, സല്‍ക്കീര്‍ത്തി)
61) ഏതിന്റെ വിത്തിനമാണ് ഹരിത
വഴുതന (സൂര്യ, ശ്വേത, നീലിമ)
62) ഏതിന്റെ വിത്തിനമാണ് അനഘ
തക്കാളി (മുക്തി, അക്ഷയ)
63) കേരള കാര്‍ഷികസര്‍വകലാശാലയുടെ ആസ്ഥാനം
മണ്ണുത്തി
64) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
ശ്രീകാര്യം
65) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്
കോഴിക്കോട്
66) റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
കോട്ടയം
67) കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
കാസര്‍ഗോഡ്
68) കേരള കാര്‍ഷിക സര്‍വകലാശാലയുടെ പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം എവിടെയാണ്
പൈനാപ്പിള്‍
69) ഒരു കൃഷിക്കുശേഷം അതേ കൃഷി തന്നെ ആവര്‍ത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്നതിന് പറയുന്ന പേര്
വിളപര്യയം
70) അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാന്‍ കഴിയുന്ന ബാക്ടീരിയയായ റൈസോബിയം വസിക്കുന്ന സസ്യങ്ങള്‍ ഏതെല്ലാം
പയര്‍, തൊട്ടാവാടി, കൊഴിഞ്ഞില്‍, മുതിര, ഉഴുന്ന്
71) പല്ലിന്റെ ഏറ്റവും ഉപരിതല പാളി ഏതാണ്
ഇനാമല്‍
72) മനുഷ്യന് എത്ര അഗ്രചര്‍വണകങ്ങളാണുള്ളത്
എട്ടെണ്ണം
73) വായില്‍ നിന്നും ആഹാരം അന്നനാളം വഴി ആമാശയത്തില്‍ എത്താന്‍ സഹായിക്കുന്ന തരംഗരൂപത്തിലെ ചലനത്ത് പറയുന്നത്
പെരിസ്റ്റാള്‍സിസ്
74) ദഹനവ്യവസ്ഥയില്‍ ധാതുലവണങ്ങള്‍ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് എവിടെ വച്ചാണ്
വന്‍കുടല്‍
75) ശരീരത്തിലെ അരിപ്പകള്‍ എന്നറിയപ്പെടുന്ന അവയവം ഏതാണ്
വൃക്കകള്‍
76) രക്തത്തില്‍ നിന്നും യൂറിയ, അധികമുള്ള ജലം, ലവണങ്ങള്‍ എന്നിവ അരിച്ചുമാറ്റുന്ന അവയവം ഏഥാണ്
വൃക്കകള്‍
77) അമിതമായി ജലവും ലവണങ്ങളും ശരീരത്തില്‍നിന്നും നഷ്ടപ്പെടുന്ന അവസ്ഥ
നിര്‍ജലീകരണം
78) കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍ ആരാണ്
റോബര്‍ട്ട് ഹുക്ക്
79) കോശങ്ങളെക്കുറിച്ചുള്ള പഠനം
കോശവിജ്ഞാനീയം
80) വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍
റുഡോള്‍ഫ് വിര്‍ഷ്വോ
81) കോശസിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞര്‍
എംജെ ഷ്‌ളീഡനും തിയോഡര്‍ ഷ്വാനും
82) കോശത്തിലെ ജീവധര്‍മ്മങ്ങള്‍ എന്തെല്ലാം
അന്യവസ്തുക്കളെ പ്രതിരോധിക്കുന്നു, പോഷകളില്‍നിന്ന് ഊര്‍ജ്ജം സ്വതന്ത്രമാക്കുന്നു, ജൈവതന്മാത്രകള്‍ നിര്‍മ്മിക്കുന്നു
83) കോശത്തില്‍ കോശസ്തരത്തിനുള്ളിലെ എല്ലാ പദാര്‍ത്ഥങ്ങളേയും ചേര്‍ത്ത് പറയുന്ന പേര്
ജീവദ്രവ്യം
84) കോശത്തിലെ ഊര്‍ജനിലയം എന്നറിയപ്പെടുന്ന മൈറ്റോകോണ്‍ട്രിയോണ്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശരീരഭാഗങ്ങള്‍ ഏതെല്ലാം
കരള്‍, തലച്ചോറ്, പേശികള്‍
85) കോശത്തിന് ദൃഢതയും ആകൃതിയും നല്‍കുന്നതിനാല്‍ കോശാസ്ഥികൂടം എന്നറിയപ്പെടുന്ന ഭാഗം
എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം
86) കോശത്തിലെ മാംസ്യനിര്‍മ്മാണ കേന്ദ്രം
റൈബോസോം
87) ഫേനത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരം
ടോണോപ്ലാസ്റ്റ്
88) രാസാഗ്നികള്‍, ഹോര്‍മോണുകള്‍, ശ്‌ളേഷ്മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്തരസഞ്ചികളിലാക്കി സൂക്ഷിക്കുന്ന ഗോള്‍ജി കോപ്ലക്‌സ് എവിടെയാണ് കൂടുതലായി കാണപ്പെടുന്നത്
ഗ്രന്ഥീകോശങ്ങളില്‍
89) കോശത്തിനുള്ളില്‍ ജീനുകളെ ഉള്‍ക്കൊള്ളുന്ന ഭാഗം
ക്രോമാറ്റിന്‍ ജാലിക
90) ഒരേ കോശത്തില്‍നിന്ന് രൂപപ്പെട്ടതും ഒരു പ്രത്യേക ധര്‍മ്മം നിര്‍വഹിക്കുന്നതുമായ സമാനകോശങ്ങളുടെ കൂട്ടായ്മയെ വിളിക്കുന്ന പേര്
കലകള്‍
91) ഭ്രൂണകോശങ്ങള്‍ ക്രമാനുഗതമായി ഘടനയിലും ധര്‍മ്മത്തിലും വൈവിദ്ധ്യം കൈവരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
കോശവൈവിധ്യവല്‍ക്കരണം
92) ഏത് കോശമായും മാറാന്‍ കഴിവുള്ള സവിശേഷകോശങ്ങളെ വിളിക്കുന്നത്
വിത്തുകോശങ്ങള്‍ അല്ലെങ്കില്‍ മൂലകോശങ്ങള്‍