മനുഷ്യ പരിണാമത്തിന്റെ ജനിതക രഹസ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്തെ പേബോയ്ക്ക് 2022-ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം
സ്വീഡന്‍ സ്വദേശിയാണ് പാലിയോജിനോമിക്‌സ് ശാസ്ത്രജ്ഞനായ സ്വാന്തെ പേബോ
സ്വാന്തെ പേബോയുടെ പിതാവ് സുനെ ബെര്‍ഗ്‌സ്‌ട്രോമിനും വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം, ശരീരോഷ്മാവ്, അലര്‍ജി തുടങ്ങിവയെ സ്വാധീനിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന സംയുക്തം കണ്ടെത്തിയതിനാണ് സുനെയ്ക്ക് 1982-ലെ നൊബേല്‍ സമ്മാനം ലഭിച്ചത്.
വംശനാശം സംഭവിച്ച ജീവിവര്‍ഗങ്ങളുടെ ജനിതകഘടന പുനര്‍നിര്‍മ്മിച്ച് വിശകലനം ചെയ്യുന്ന ശാസ്ത്രശാഖയാണ് പാലിയോജിനോമിക്‌സ്
ഈ ശാസ്ത്രശാഖയ്ക്ക് തുടക്കം കുറിച്ചവരില്‍ പ്രധാനിയാണ് സ്വാന്തെ പേബോ
ആധുനിക മനുഷ്യരുള്‍പ്പെടുന്ന ഹോമിയോസാപിയനുകളുടെ ഏറ്റവും അടുത്ത പൂര്‍വികരായ നിയാണ്ടര്‍താലുകളുടെ ജനിതകഘടന അദ്ദേഹം വിവരിച്ചു
മനുഷ്യ പരിണാമ ചരിത്രത്തില്‍ ഡെനിസോവ എന്നൊരു വര്‍ഗം കൂടിയുണ്ടെന്ന് സ്വാന്തെ പേബോ കണ്ടെത്തി
ഹോമാസാപിയനുകള്‍ നിയാന്തണ്ടര്‍താലുകളുമായും ഡെനിസോവകളുമായും ഇടകലര്‍ന്ന് ജീവിച്ചിരുന്നുവെന്നും അവര്‍ ഇണ ചേരുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തിരുന്നു. ആ ജനിതസ്വാധീനം ആധുനിക മനുഷ്യരിലുണ്ടെന്ന് സ്വാന്തെ പേബോ സ്ഥാപിച്ചു
ഒരു കോടി സ്വീഡിഷ് ക്രോണര്‍ ആണ് വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തുക. ഏകദേശം ഏഴരക്കോടി രൂപവരുമിത്.
ഹോമോസാപിയനുകള്‍ 70,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്പിലെത്തി. അവിടെ വസിച്ചിരുന്ന നിയാണ്ടര്‍ത്താലുകളുമായി ഇടകലര്‍ന്നു.
40,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോമോസാപിയനുകള്‍ കിഴക്കന്‍ യൂറേഷ്യയിലെ ഡെനിസോവന്‍ മനുഷ്യരുമായും ഇടകലര്‍ന്നു.
അന്യംനിന്നുപോയ നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ മനുഷ്യവര്‍ങ്ങളുടെ ജീനുകള്‍ ആധുനിക മനുഷ്യരിലും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സ്വാന്തെ തെളിയിച്ചത്.
40,000 വര്‍ഷം പഴക്കമുള്ള നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ അസ്ഥിയില്‍നിന്നും സ്വാന്തെ പേബോ 1990-ല്‍ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.
ആധുനിക മനുഷ്യരിലെ ജീനുകളില്‍ ഒന്ന് മുതല്‍ നാല് ശതമാനം വരെ നിയാണ്ടര്‍ത്താലുകളുടെ ഡിഎന്‍എകളുണ്ട്.
ആധുനിക മനുഷ്യരിലെ രോഗപ്രതിരോധശേഷിയില്‍ നിയാണ്ടര്‍ത്താലുകളുടെ ജനിതകസ്വാധീനം വളരെയേറെയുണ്ട്
2008-ല്‍ ഡെനിസോവ ഗുഹയില്‍ കണ്ടെത്തിയ വിരല്‍ അസ്ഥിയില്‍ നിന്നും ലഭിച്ച ഡിഎന്‍എയുടെ പഠനത്തിലാണ് പുതിയൊരു മനുഷ്യവര്‍ഗ്ഗം കൂടി ഉണ്ടെന്ന് കണ്ടെത്തിയത്. ഈ മനുഷ്യവര്‍ഗ്ഗത്തിന് ഡെനിസോവ എന്ന് പേര് നല്‍കി.
ഡെനിസോവന്‍ മനുഷ്യരിലെ ഇപിഎസ്എ 1 എന്ന ജീന്‍ ടിബറ്റന്‍ ജനതയില്‍ കാണപ്പെടുന്നു. ഓക്‌സിജന്‍ കുറഞ്ഞ, ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്നത് ഈ ജീനാണ്.
ആധുനിക മനുഷ്യരില്‍ ഒന്ന് മുതല്‍ ആറ് ശതമാനം വരെ ജീനുകള്‍ ഡെനിസോവകളുടേതാണ്
