1) ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത് എവിടെ
എ) ഹിമാലയത്തിന് തെക്കും ഉപദ്വീപീയ പീഠഭൂമിയ്ക്ക് വടക്കും
ബി) ഹിമാലയത്തിന് വടക്കും ഉപദ്വീപീയ പീഠഭൂമിയ്ക്ക് തെക്കും
സി) ഹിമാലയത്തിന് പടിഞ്ഞാറും ഉപദ്വീപീയ പീഠഭൂമിയ്ക്ക് കിഴക്കും
ഡി) ഹിമാലയത്തിന് കിഴക്കും ഉപദ്വീപീയ പീഠഭൂമിയ്ക്ക് പടിഞ്ഞാറും
2) ഉത്തരമഹാസമതലത്തിന്റെ രൂപീകരണത്തിന് കാരണമായ അവസാദ നിക്ഷേപങ്ങള്‍ നടത്താത്ത നദിയേത്
എ) ഗംഗ
ബി) സിന്ധു
സി) യമുന
ഡി) ബ്രഹ്‌മപുത്ര
3) ഉത്തര മഹാസമതലത്തെ സംബന്ധിച്ച് താഴെപറയുന്ന പ്രസ്താവനയില്‍ ശരിയായത് ഏതാണ്
എ) ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക മേഖല
ബി) ഇന്ത്യയുടെ ധാന്യപ്പുര
സി) ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കല്‍ സമതലം
ഡി) ഇവയെല്ലാം
4) ഉത്തരമഹാസമതലത്തില്‍ ഉള്‍പ്പെടാത്തത് ഏതാണ്
എ) സത്‌ലജ് സമതലം
ബി) ഡെക്കാണ്‍ പീഠഭൂമി
സി) ഗംഗാ സമതലം
ഡി) ബ്രഹ്‌മപുത്രാ സമതലം
5) ഏത് സമതലത്തിന്റെ ഭാഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റയായ സുന്ദര്‍ബന്‍ ഡെല്‍റ്റ
എ) സത്‌ലജ് സമതലം
ബി) ഡെക്കാണ്‍ പീഠഭൂമി
സി) ഗംഗാ സമതലം
ഡി) ബ്രഹ്‌മപുത്രാ സമതലം
6) ഉത്തര പര്‍വ്വത മേഖലയില്‍ നിന്നും ആരംഭിക്കുന്ന നദികളില്‍പ്പെടാത്തത് ഏതാണ്
എ) സിന്ധു
ബി) ഗംഗ
സി) ബ്രഹ്‌മപുത്ര
ഡി) കാവേരി
7) ഉത്തര മഹാസമതല മേഖലയില്‍ കൃഷി ചെയ്യാത്ത വിളയേതാണ്
എ) റബ്ബര്‍
ബി) ഗോതമ്പ്
സി) ചോളം
ഡി) നെല്ല്
8) പഞ്ചാബ്- ഹരിയാന സമതലത്തില്‍ ഉള്‍പ്പെടാത്ത നദിയേതാണ്
എ) ഝലം
ബി) ചെനാബ്
സി) യമുന
ഡി) രവി
9) ഗംഗാസമതലത്തില്‍ ഉള്‍പ്പെടാത്ത നദിയേതാണ്
എ) കോസി
ബി) ഗോമതി
സി) ഗണ്ഡക്
ഡി) സത്‌ലജ്
10) താഴെപ്പറയുന്ന പ്രസ്താവനയില്‍ തെറ്റായത് ഏതാണ്
എ) ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്
ബി) പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കല്‍ മണ്ണ് ഖാദര്‍ എന്ന് അറിയപ്പെടുന്നു
സി) മരുസ്ഥലി-ബാഗര്‍ പ്രദേശങ്ങളില്‍ ലണാംശമേറിയ മരുഭൂമി മണ്ണാണുള്ളത്
ഡി) പഴക്കമേറിയ എക്കല്‍ നിക്ഷേപമാണ് ഭംഗാര്‍
11) മരുപ്രദേശമായ രാജസ്ഥാനില്‍ കൃഷി ചെയ്യുന്ന വിളകള്‍ ഏതെല്ലാം
എ) ഗോതമ്പ്, ചോളം
ബി) ചോളം, കരിമ്പ്
സി) ബജ്‌റ, ജോവര്‍
ഡി) പരുത്തി, കരിമ്പ്
12) ഉത്തരമഹാസമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മരുഭൂമി
എ) താര്‍
ബി) സഹാറ
സി) അറ്റക്കാമ
ഡി) ഡെക്കാണ്‍
13) ഉത്തരമഹാസമതലത്തില്‍ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏതാണ്
എ) രാജസ്ഥാന്‍
ബി) പഞ്ചാബ്
സി) ഒഡീഷ
ഡി) ബീഹാര്‍
14) ഉത്തര മഹാസമതലത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്
എ) റെയില്‍, റോഡ്, കനാല്‍ ശൃംഖലകള്‍ ഏറ്റവും കൂടുതല്‍
ബി) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
സി) സിന്ധു-ഗംഗാ-ബ്രഹ്‌മപുത്ര സമതലം എന്നറിയപ്പെടുന്നു
ഡി) ഇന്ത്യയില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശം
15) ഉത്തരമഹാസമതലത്തില്‍പ്പെട്ട ഭൂപ്രദേശങ്ങളില്‍ കൃഷിക്ക് അനുയോജ്യമല്ലാത്ത പ്രദേശം ഏതാണ്
എ) ഭാബര്‍
ബി) ടെറായ്
സി) ഭംഗര്‍
ഡി) ഖാദര്‍
16) ഉത്തര മഹാസമതലത്തില്‍ ഏറ്റവും വിസ്തൃതമായ പ്രദേശം ഏതാണ്
എ) ഭാബര്‍
ബി) ടെറായ്
സി) ഭംഗര്‍
ഡി) ഖാദര്‍
17) ഉത്തര മഹാസമതലത്തിലെ പഴയ എക്കല്‍ നിക്ഷേപം അറിയപ്പെടുന്നത്
എ) ഭാബര്‍
ബി) ടെറായ്
സി) ഭംഗര്‍
ഡി) ഖാദര്‍
18) കാംഗര്‍ എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ലുകള്‍ കാണപ്പെടുന്ന ഉത്തരസമതല ഭൂപ്രദേശം ഏതാണ്
എ) ഭാബര്‍
ബി) ടെറായ്
സി) ഭംഗര്‍
ഡി) ഖാദര്‍
19) ഉത്തരമഹാസമതലത്തില്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
എ) ഭാബര്‍
ബി) ടെറായ്
സി) ഭംഗര്‍
ഡി) ഖാദര്‍
20) രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന എക്കല്‍ പ്രദേശം
എ) ഡൂണ്‍
ബി) ഡോബ്
സി) ഭാബര്‍
ഡി) ഖാദര്‍
ഉത്തര മഹാസമതലം: പ്രധാനപ്പെട്ട 20 ചോദ്യോത്തരങ്ങള്‍
1) എ 2) സി 3) ഡി 4) ബി 5) സി 6) ഡി 7) എ 8) സി 9) ഡി 10) എ 11) സി 12) എ 13) സി 14) ഡി 15) എ 16) സി 17) സി 18) സി 19) ഡി 20) ബി