1) ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍
അപ്‌സര
2) മരച്ചീനിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
പ്രൂസിക് ആസിഡ് (ഹൈഡ്രോ സയാനിക് ആസിഡ്)
3) പ്രകൃതി വാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
മീഥേന്‍, ഈഥേന്‍, പ്രൊപ്പേന്‍, ബ്യൂട്ടേന്‍
4) മനുഷ്യകോശത്തില്‍ എത്ര ജോടി ക്രോമസോമുകള്‍ ഉണ്ട്
23
5) ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
ഫെര്‍മയോണിക് കണ്ടന്‍സേറ്റ്
6) ബ്ലീഡേഴ്‌സ് രോഗം എന്നറിയപ്പെടുന്നത്
ഹീമോഫീലിയ
7) ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഗര്‍ഭകാലമുള്ള ജീവി
വിര്‍ജിനിയ ഒപ്പോസം
8) വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചത് ആരാണ്
മൈക്കല്‍ ഫാരഡെ
9) പ്ലേഗിന് കാരണമായ രോഗാണു
യെര്‍സിനിയ പെസ്റ്റിസ്
10) ബേക്കിങ് സോഡയുടെ (അപ്പക്കാരം) രാസനാമം
സോഡിയം ബൈക്കാര്‍ബണേറ്റ്
11) പ്രോട്ടോപ്ലാസമാണ് ജീവന്റെ ഭൗതികമായ അടിസ്ഥാനം എന്ന് പറഞ്ഞത്
ഹക്‌സലി
12) പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്
ഹൈഡ്രജന്‍
13) ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത്
കൊബാള്‍ട്ട് ഓക്‌സൈഡ്
14) മിന്നലിന്റെ വൈദ്യുത സ്വഭാവം കണ്ടുപിടിച്ചത്
ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍
15) ഗ്ലാസ് ലയിക്കുന്നത് ഏതിലാണ്
ഹൈഡ്രജന്‍ ഫ്‌ളൂറൈഡ്
16) മനുഷ്യരക്തത്തില്‍ ഓക്‌സിജന്‍ വഹിച്ചു കൊണ്ടുപോകുന്ന ഘടകം
ഹീമോഗ്ലോബിന്‍
17) മനുഷ്യരില്‍ ഏതവയത്തില്‍ വച്ചാണ് ബീജസംയോഗം നടക്കുന്നത്
ഫലോപ്പിയന്‍ ട്യൂബ്
18) വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
അമ്മീറ്റര്‍
19) അന്തരീക്ഷ മര്‍ദ്ദം അളക്കുന്ന യൂണിറ്റ്
പാസ്‌കല്‍
20) മനുഷ്യശരീരത്തില്‍ മരണംവരെ വളരുന്ന രണ്ടുഭാഗങ്ങള്‍
മുടി, നഖം
- Design