PSC New Pattern Questions: 1928-ലെ പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തെ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത് ഏത്?
1) 1928-ലെ പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തെ സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത് ഏത്
1. 1928 മെയ് 25, 26, 27 തിയതികളില്‍ നടന്ന പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു
2. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചു
3. പ്രമേയം അവതരിപ്പിച്ചത് കെ കേളപ്പനും പ്രമേയത്തെ പിന്താങ്ങിയത് പി കേളുനായരുമാണ്
4. എല്ലാം പ്രസ്താവനകളും ശരിയാണ്
എ) 1 ബി) 2, സി) 3 ഡി) 4
2) 2014-ല്‍ മലാല യൂസഫ് സായിയുമായി സമാധാനത്തിനുള്ള നൊബെല്‍ പുരസ്‌കാരം പങ്കിട്ട ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ത്ഥിയെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയേത്
1. 1980-ല്‍ ബാലവേലയ്‌ക്കെതിരെ രൂപീകരിച്ച ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍
2. ശിശു സൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രസ്ഥാനാണ് ബച്പന്‍ ബചാവോ ആന്ദോളന്‍
3. 1954-ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ത്ഥി 26-ാം വയസ്സില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചു
4. ഗ്ലോബല്‍ മാര്‍ച്ച് എഗയിന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍, ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എജ്യൂക്കേഷന്‍ എന്നീ അന്താരാഷ്ട്ര സംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നു
എ) 1 ബി) 1, 4 സി) 1, 2, 3 ഡി) എല്ലാം
3) ഇനിപറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്
1. പ്രഗത്ഭ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഇന്ത്യയില്‍ 1961 മുതല്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നു
2. കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി 1996 മുതല്‍ കേരള സര്‍ക്കാര്‍ ആചരിക്കുന്നു.
3. 1966 ഒക്ടോബര്‍ 26-ന് നടന്ന യുനെസ്‌കോയുടെ 14-ാമത് പൊതുസമ്മേളനം സെപ്തംബര്‍ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ചു. 1967-ല്‍ ആദ്യ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു
4. എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്
എ) 1, 3, 4 (ബി) 1, 2, 4 സി) 1, 4 ഡി) 1, 2, 3, 4
ഉത്തരം ഡി
4) ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റായ അസ്‌ട്രോണമിക്കല്‍ യൂണിറ്റിനെ സംബന്ധിച്ച ശരിയായ പ്രസ്താവനയേത്
1. ജ്യോതിശാസ്ത്രത്തില്‍ ദൂരത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഏകകമാണ് അസ്‌ട്രോണമിക്കല്‍ യൂണിറ്റ് (എയു)
2. ജ്യോതിര്‍മാത്ര എന്നും വിളിക്കുന്നു
3. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്
4. ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ് 14,95,97,870 കിലോമീറ്ററാണ്
5. സാധാരണ സൗരയൂഥത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ദൂരം അളക്കാനാണ് ഈ ഏകകം ഉപയോഗിക്കുന്നത്
എ) 1, 2, 4 ബി) 1, 2, 3, 5, സി) 3, 4, 5 ഡി) എല്ലാം
ഉത്തരം- ഡി
5) കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയെ സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ ഏത്
1. രാമനാട്ടമാണ് കഥകളിയുടെ ആദ്യ രൂപം
2. കൊട്ടാരക്കര തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്
3. ഉദാത്തനാട്യ രൂപമായ കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങള്‍ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണ്
4. ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം എന്നിവയാണ് കഥകളി വാദ്യങ്ങള്‍
എ) 1, 2 ബി) 3, 4 സി) 1, 2, 4 ഡി) എല്ലാം
ഉത്തരം- ഡി