1) നവോത്ഥാന നായകന്‍ സി കൃഷ്ണനെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയേതെല്ലാം
- ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതിന് സി കൃഷ്ണന്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു
- 1925-ല്‍ സി കൃഷ്ണന്‍ ബുദ്ധമത സമ്മേളനം നടത്തി
- സ്വന്തം വീടിന് സമീപം സി കൃഷ്ണന്‍ ബുദ്ധമത ആരാധനാലയം പണിതു
- ഇവയെല്ലാം ശരിയാണ്
എ) 1 ബി) 2 സി) 3 ഡി) 4
ഉത്തരം ഡി
2) നവോത്ഥാനകാല കവിയായ കുമാരനാശനെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയേത്
- മഹാകാവ്യമെഴുതാതെ മഹാകവി പട്ടം ലഭിച്ചു
- സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്ന് എഴുതി
- രാഗം മാംസനിബദ്ധമല്ലെന്ന് പാടി
- കവിതയെ സാമൂഹിക വിമര്‍ശനത്തിനുള്ള പടവാളാക്കി
എ) 1, 2, 4 ബി) 1, 3, 4 സി) 2, 3, 4 ഡി) എല്ലാം ശരിയാണ്
ഉത്തരം ഡി
3) ഇന്ത്യന്‍ ഭരണഘടനാ ദിനമായ നവംബര്‍ 26-നെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയേതാണ്
- ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച 1949 നവംബര്‍ 26-ന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്നു
- ദേശീയ നിയമദിനം, സംവിധാന്‍ ദിവസ് എന്നും അറിയപ്പെടുന്നു
- നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനമായി അംഗീകരിച്ചത് 2015 നവംബര്‍ 19-ന് ആണ്
- ഇവയെല്ലാം ശരിയാണ്
എ) 1 ബി) 2 സി) 3 ഡി) 4
ഉത്തരം ഡി
4) ഇനിപറയുന്ന പ്രസ്താവനകളില്‍ ശരിയേത്
- ഡോ എസ് രാധാകൃഷ്ണനാണ് ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി
- ഇന്ത്യയില്‍ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ആണ്
എ) 1 ബി) 2 സി) രണ്ടും ശരിയാണ് ഡി) രണ്ടും തെറ്റാണ്
ഉത്തരം സി
5) ഇനിപറയുന്ന പ്രസ്താവനകളില്‍ ശരിയേതാണ്
- ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ചില്‍ക്ക തടാകം
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം വൂളാര്‍
- ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകം സാമ്പാര്‍
- തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൊല്ലേരുവുമാണ്
എ) 1, 2, 3 ബി) 1, 3, 4 സി) 1, 2, 3 ഡി) ഇവയെല്ലാം
ഉത്തരം ഡി
- Design