1) താഴെപ്പറയുന്നവയില്‍ അരിയില്‍ നിന്നും ലഭിക്കുന്ന പോഷക ഘടകം ഏതാണ്
എ) വിറ്റാമിനുകള്‍
ബി) കൊഴുപ്പ്
സി) ധാന്യകം
ഡി) പ്രോട്ടീന്‍
2) ധാന്യകം ഏത് രൂപത്തിലാണ് ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നത്
എ) കൊഴുപ്പ്
ബി) അന്നജം
സി) മാംസ്യം
ഡി) ജീവകം
3) ഇനിപറയുന്നവയില്‍ ഏതില്‍ നിന്നാണ് പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജ്ജം പ്രധാനമായും ലഭിക്കുന്നത്
എ) വിറ്റാമിനുകള്‍
ബി) ഭക്ഷണം
സി) പ്രോട്ടീന്‍
ഡി) ധാന്യകം
4) ഒരു ഭക്ഷണത്തില്‍ അന്നജത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള പരീക്ഷണം ഏതാണ്
എ) അയഡിന്‍ ടെസ്റ്റ്
ബി) തുരിശ് ടെസ്റ്റ്
സി) ക്ലോറിന്‍ ടെസ്റ്റ്
ഡി) ഇവയൊന്നുമല്ല
5) ശരീരനിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം
എ) വിറ്റാമിനുകള്‍
ബി) കൊഴുപ്പ്
സി) പ്രോട്ടീന്‍
ഡി) ധാതുലവണങ്ങള്‍
6) മനുഷ്യ രക്തത്തിലെ പഞ്ചസാരയുടെ സാധാരണ അളവ് എത്രയാണ്
എ) 200എംജി/ഡിഎല്‍
ബി) 230 എംജി/ഡിഎല്‍
സി) 70-110 എംജി/ഡിഎല്‍
ഡി) 80എംജി/ഡിഎല്‍
7) ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തിന് ആവശ്യമായ ജീവകം ഏതാണ്
എ) എ
ബി) ബി
സി) സി
ഡി) ഡി
8) തുറന്നുവച്ച് വേവിച്ചാല്‍ നഷ്ടമാകുന്ന ജീവകം ഏതാണ്
എ) എ.
ബി) ബി.
സി) സി.
ഡി) ഡി
9) രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ധാതുലവണം
എ) അയഡിന്‍
ബി) സോഡിയം
സി) കാല്‍സ്യം
ഡി) ഇരുമ്പ്
10) എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവര്‍ത്തനത്തിനും ആവശ്യമായ ധാതുലവണം
എ) അയഡിന്‍
ബി) സോഡിയം
സി) കാല്‍സ്യം
ഡി) ഇരുമ്പ്
11) ശരീരത്തില്‍ ആവശ്യമായ ജലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ധാതുലവണമേത്
എ) അയഡിന്‍
ബി) സോഡിയം
സി) കാല്‍സ്യം
ഡി) ഇരുമ്പ്
12) തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിനും മാനസിക വളര്‍ച്ചയ്ക്കും ആവശ്യമായ ധാതുലവണം
എ) അയഡിന്‍
ബി) സോഡിയം
സി) കാല്‍സ്യം
ഡി) ഇരുമ്പ്
13) ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗം ഏതാണ്
എ) ഗോയിറ്റര്‍
ബി) കണ
സി) അനീമിയ
ഡി) സ്‌കര്‍വി
14) മോണയില്‍ പഴുപ്പും രക്തസ്രാവവും ഉണ്ടാക്കുന്ന രോഗമായ സ്‌കര്‍വി ഏത് ജീവകത്തിന്റെ അപര്യാപ്തതാ രോഗമാണ്
എ) എ,
ബി) ബി,
സി) സി,
ഡി) ഡി
15) മങ്ങിയ വെളിച്ചത്തിൽ കാണാന്‍ കഴിയാത്ത രോഗം ഏതാണ്
എ) ഗോയിറ്റര്‍
ബി) കണ
സി) അനീമിയ
ഡി) നിശാന്ധത
16) മനുഷ്യ ശരീരത്തിന്റെ എത്ര ഭാഗം ജലമാണ്
എ) രണ്ടില്‍ ഒന്ന്
ബി) മൂന്നില്‍ രണ്ട്
സി) മൂന്നില്‍ ഒന്ന്
ഡി) നാലില്‍ ഒന്ന്
17) വിറ്റാമിന്‍ ഇയുടെ ഉറവിടം ഏതാണ്
എ) കാരറ്റ്
ബി) കരള്‍
സി) സസ്യ എണ്ണകള്‍
ഡി) പയറില
18) ധാന്യകങ്ങളുടെ അഭാവത്തില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് ശരീരം ഉപയോഗിക്കുന്ന പോഷക ഘടകം
എ) കൊഴുപ്പ്
ബി) പ്രോട്ടീന്‍
സി) വിറ്റാമിനുകള്‍
ഡി) ലവണങ്ങള്‍
19) ഏത് പോഷക ഘടകത്തിന്റെ മറ്റൊരു രൂപമാണ് ഗ്ലൂക്കോസ്
എ) അന്നജം
ബി) കൊഴുപ്പ്
സി) പ്രോട്ടീന്‍
ഡി) വിറ്റാമിന്‍
20) ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു കിലോഗ്രാമിന് എത്ര ഗ്രാം എന്ന തോതിലാണ് പ്രോട്ടീണ്‍ പ്രതിദിനം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടത്
എ) 1
ബി) 2
സി) 3
ഡി) 4
ഉത്തരം 1- സി, 2- ബി, 3-ഡി, 4-എ, 5-സി, 6- സി, 7-ബി, 8-സി, 9-ഡി, 10-സി, 11- ബി, 12- എ, 13- സി, 14 സി, 15-ഡി, 16- ബി, 17-സി, 18- ബി, 19- എ, 20- എ