ലോകത്തിന്റെ നെറുകയിൽ: ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് ഭാഗം രണ്ടിലെ അധ്യായം ഒന്ന്

0

ഇന്ത്യയുടെ ഭൂപ്രകൃതി വൈവിദ്ധ്യം

  • വടക്കുഭാഗത്ത് ഉത്തരപർവതമേഖല
  • തൊട്ടുതെക്കായി ഫലഭൂയിഷ്ഠവും വിശാലവുമായ സമതലപ്രദേശം
  • പടിഞ്ഞാറ് മരുപ്രദേശം
  • മധ്യഭാഗത്ത് അതിവിശാലമായ പീഠഭൂമി
  • കിഴക്കും പടിഞ്ഞാറും തീരദേശങ്ങൾ
  • ദ്വീപസമൂഹങ്ങൾ

ഭൂപ്രകൃതിയിലെ വൈവിദ്ധ്യം ഇന്ത്യയിൽ മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്നതിന് കാരണമായി.

ഭൂപ്രകൃതിയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ അഞ്ചായി തിരിക്കുന്നു

  1. ഉത്തരപർവ്വതമേഖല
  2. ഉത്തരേന്ത്യൻ സമതലം
  3. ഉപദ്വീപീയപീഠഭൂമി
  4. ഇന്ത്യൻ മരുഭൂമി
  5. തീരസമതലങ്ങളും ദ്വീപുകളും

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന അനവധി പർവതനിരകൾ ചേർന്നതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, വടക്കുകിഴക്കൻ അതിരായ ഉത്തരപർവതമേഖല.

പാമീർ പർവതക്കെട്ടിൽനിന്നും ഉദ്ഭവിക്കുന്ന മറ്റൊരു പർവതനിരയാണ് കുൻലുൻ

താരതമ്യേന പ്രായം കുറഞ്ഞതും ഉയരമേറിയതുമാണ് ഉത്തരപർവതമേഖലയിലെ പർവതങ്ങൾ

ശിലപാളികൾക്ക് വലനം സംഭവിച്ച് രൂപപ്പെട്ട മടക്കുപർവതങ്ങളാണിവ

പടിഞ്ഞാറ് സിന്ധുനദി മുതൽ ബ്രഹ്‌മപുത്രനദി വരെ ഏകദേശം 2400 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഉത്തരപർവതമേഖലയ്ക്ക് 150 മുതൽ 400 കിലോമീറ്റർ വീതിയുണ്ട്.

ഉയരമേറിയ കൊടുമുടികളും ഹിമാനികളും താഴ് വരകളും നിറഞ്ഞ സവിശേഷമായ ഭൂപ്രദേശമാണിത്

ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവതമേഖലയെ മൂന്നായി തിരിക്കുന്നു

  1. ട്രാൻസ്ഹിമാലയം
  2. ഹിമാലയം
  3. കിഴക്കൻ കുന്നുകൾ

കാരക്കോറം, സസ്‌കർ, ലഡാക്ക് നിരകൾ ട്രാൻസ് ഹിമാലയത്തിന്റെ ഭാഗങ്ങളാണ്.

ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ മലനിരകൾ ഹിമാലയത്തിന്റെ ഭാഗമാണ്

മീസോ, ഖാസി, നാഗാക്കുന്നുകൾ, പട്കായിബൂം എന്നിവ കിഴക്കൻ കുന്നുകളുടെ ഭാഗമാണ്

ഉത്തരപർവതമേഖലയുടെ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാൻസ്ഹിമാലയത്തിന് ടിബറ്റൻ ഹിമാലയം എന്നും പേരുണ്ട്.

ട്രാൻസ്ഹിമാലയത്തിന്റെ ശരാശരി ഉയരം- 3000 മീറ്റർ

ട്രാൻസ്ഹിമാലയത്തിന് 40 കിലോമീറ്റർ വീതിയും 965 കിലോമീറ്റർ നീളവും ഉണ്ട്.

കാരക്കോറംനിര ഹിമാലയത്തെ പാമീർ പർവതക്കെട്ടുമായി ബന്ധിപ്പിക്കുന്നു.

ട്രാൻസ്ഹിമാലയത്തിന്റെ തെക്കായി കിഴക്കോട്ട് വ്യാപിക്കുന്ന മൂന്ന് സമാന്തരപർവതനിരകളാണ് ഹിമാദ്രി, ഹിമാചൽ, സിവാലിക്.

ഹിമാദ്രിയും ഹിമാചലും സിവാലികും ചേർന്നതാണ് ഹിമാലയം

ഉത്തരപർവതമേഖലയിൽ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാൻസ്ഹിമാലയം ടിബറ്റൻ ഹിമാലയം എന്നും അറിയപ്പെടുന്നു.

ട്രാൻസ് ഹിമാലയത്തിന് ശരാശരി 3000 മീറ്റർ ഉയരവും 40 കിലോമീറ്റർ വീതിയും 965 കിലോമീറ്റർ നീളവും ഉണ്ട്.

ഹിമാലയപർവതത്തെ പാമീർ പർവതക്കെട്ടുമായി ബന്ധിപ്പിക്കുന്നത് കാരക്കോറംനിരയാണ്

ട്രാൻസ്ഹിമാലയത്തിന് തെക്കായി കിഴക്കോട്ട് വ്യാപിക്കുന്ന മൂന്ന് സമാന്തര പർവതനിരകൾ ഉണ്ട്

ട്രാൻസ്ഹിമാലയത്തിന് സമാന്തരമായുള്ള പർവതനിരകളാണ് ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നിവ.

ഹിമാദ്രി, ഹിമാചൽ, സിവാലിക് ചേർന്നതാണ് ഹിമാലയം

ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുള്ളത്- സിവാലിക്

ഗംഗാസമതലത്തിന് അതിരിടുന്ന ഹിമാലയൻ നിര- സിവാലിക്

സിവാലിക് നിരയ്ക്ക് ഏകദേശം 60 മുതൽ 150 കിലോമീറ്റർ വരെ വീതിയുണ്ട്

സിവാലിക്കിനെ ഔട്ടർഹിമാലയം എന്നും വിളിക്കുന്നു

സിവാലികിന് തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്ന പർവതനിര- ഹിമാചൽ

ഹിമാചലിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 3500 മുതൽ 4500 മീറ്റർ വരെ
ഹിമാചൽ ലസ്സർഹിമാലയം എന്നും അറിപ്പെടുന്നു

ഹിമാചലിന്റെ വീതി- 60 മുതൽ 80 കിലോമീറ്റർ വരെ

ഹിമാദ്രിയുടെ മറ്റുപേരുകൾ- ഗ്രേറ്റർഹിമാലയം, ഇന്നർഹിമാലയം

സമുദ്രനിരത്തിൽനിന്നും ഹിമാദ്രിയുടെ ഉയരം- ഏകദേശം 6100 മീറ്ററിൽ കൂടുതൽ
ഹിമാദ്രിയുടെ വീതി- 25 കിലോമീറ്റർ

ലോകത്തിലെ ഉയരമേറിയ മിക്ക കൊടുമുടികളും കാണപ്പെടുന്നത് ഹിമാദ്രിയിലാണ്

ഹിമാലയത്തിന്റെ പിറവി

ലോകത്തിലെ ഉയരമേറിയ പർവതനിരകളിലൊന്നായ ഹിമാലയം ഇന്നും വളരാൻ കാരണം എന്താണ്- ഭൗമശിലാപാളികളുടെ ചലനം

ഏതെല്ലാം ശിലാപാളികൾ ചേർന്നതാണ് ടെക്‌ടോണിക് ഫലകങ്ങൾ- വൻകരയും സമുദ്രഭാഗവും

ശിലാമണ്ഡലത്തിന് താവെ ഉയർന്നതാപത്താൽ ശിലകൾ ഉരുകി അർധദ്രവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗം- അസ്തനോസ്ഫിയർ

അസ്തനോസ്ഫിയറിനു മുകളിലൂടെ ടെക്ടോണിക് ഫലകങ്ങൾ സാവധാനം ചലിക്കുന്നു.
ഫലകചലനം മൂലം ഫലക അതിരുകളിൽ പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവം.

മൂന്നുതരം ഫലക അതിരുകൾ- സംയോജകസീമ, വിയോജകസീമ, ഛേദകസീമ

സംയോജകസീമ- ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ
വിജോയകസീമ- ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ
ഛേദകസീമ- ഫലകങ്ങൾ തിരശ്ചീനമായി ഉരസിമാറുന്ന അതിരുകൾ

സംയോജകസീമകളിൽ ശിലാമണ്ഡലഫലകങ്ങളുടെ സമ്മർദഫലമായി ശിലാപാളികൾക്ക് വലനം സംഭവിക്കുന്നത് മൂലം രൂപപ്പെടുന്ന പർവതനിരകൾ- മടക്കുപർവതങ്ങൾ

ഏകദേശം 150-160 ദശക്ഷം വർഷങ്ങൾക്കുമുമ്പ് ഉപദ്വീപീയ ഇന്ത്യയും ആസ്‌ത്രേലിയൻ വൻകരയും ഉൾപ്പെടുന്ന ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം ഏത് അർധ ഗോളത്തിലായിരുന്നു- ദക്ഷിണാർധഗോളത്തിൽ

ഇന്ത്യൻ ഫലകം വടക്കോട്ടുനീങ്ങി യൂറേഷ്യൻ ഫലകത്തിനടുത്തുവന്നപ്പോൾ ഈ രണ്ടുഫലകങ്ങളുടെയും ഇടയിൽ നിലനിന്നിരുന്ന ടെഥിസ് സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങി ഉയർന്ന് ഹിമാലയ പർവതം രൂപംകൊണ്ടു.

ഹിമാലയൻ നദികൾ പർവതനിരകൾക്കുകുറുകെ ആഴമേറിയ താഴ് വരകൾ (ഗിരികന്ദരങ്ങൾ) സൃഷ്ടിക്കുന്നു.

പർവതനിരകൾക്ക് കുറുകെ ഒഴുകുന്ന നദികളെ അടിസ്ഥാനപ്പെടുത്തി ഹിമാലയത്തെ ഏതെല്ലാം പ്രാദേശിക വിഭാഗങ്ങളായി വേർതിരിക്കുന്നു- പടിഞ്ഞാറൻ ഹിമാലയം, മധ്യഹിമാലയം, കിഴക്കൻ ഹിമാലയം

പടിഞ്ഞാറൻ ഹിമാലയത്തെ വേർതിരിക്കുന്ന നദികൾ- സിന്ധു, കാളി
മധ്യ ഹിമാലയത്തെ വേർതിരിക്കുന്ന നദികൾ- കാളി, ടീസ്ത
കിഴക്കൻ ഹിമാലയത്തെ വേർതിരിക്കുന്ന നദികൾ- ടീസ്ത, ബ്രഹ്‌മപുത്ര

ഏത് നദിയുടെ പോഷകനദിയാണ് കാളീനദി- ഘാഘരനദി

ജമ്മുകാശ്മീരിന്റെ വടക്ക് സിന്ധുനദീ താഴ് വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്ക് കാളീനദി താഴ് വരെ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഹിമാലയത്തെ ഏതെല്ലാം മേഖലകളായി തിരിക്കാം- കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം, ഉത്തരാഖണ്ഡ് ഹിമാലയം

കാശ്മീർ ഹിമാലയം ജമ്മുകാശ്മീർ, ലഡാക്ക് പ്രദേശത്ത് ഏകദേശം 3.5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. നീളം- 700 കിലോമീറ്റർ. വീതി- 500 കിലോമീറ്റർ.

കാശ്മീർഹിമാലയത്തിൽ മഞ്ഞുമൂടിയ കൊടുമുടികളും താഴ് വരകളും മലനിരകളും ഉണ്ട്

കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവതനിരകൾ- കാരക്കോറം, സസ്‌കർ, ലഡാക്ക്, പീർപാഞ്ചൽ

ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടി- മൗണ്ട്‌കെ2

മൗണ്ട്‌കെ2-വിന്റെ മറ്റൊരു പേര്- ഗോഡ് വിൻ ആസ്റ്റിൻ

മൗണ്ട്‌കെ2-വിന്റെ ഉയരം- 8611 മീറ്റർ

മൗണ്ട്‌കെ2 സ്ഥിതി ചെയ്യുന്നത് മലനിര- കാരക്കോറം നിര

കാശ്മീർ ഹിമാലയത്തിലെ പ്രധാന ഹിമാനികൾ- സിയാച്ചിൻ, ബോൽടോരോ
സിന്ധുനദിയിലും അതിന്റെ പോഷകനദികളായ രവി, ഝലം, ചിനാബ് തുടുങ്ങിയവയിലും വർഷം മുഴുവൻ നീരൊഴുക്ക് സാധ്യമാക്കുന്ന ഹിമാനികൾ- സിയാച്ചിൻ, ബോൽടോരോ

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി- സിയാച്ചിൻ

പീർപഞ്ചാൽ പർവതനിരയ്ക്ക് കുറുകെയുള്ള ബനിഹാൽ ചുരം ഏതെല്ലാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു- ജമ്മുവിനെ കാശ്മീർ താഴ് വരയുമായി

പർവതനിരകൾ മുറിച്ചുകടക്കാൻ സഹായിക്കുന്ന സ്വാഭാവിക ഇടങ്ങളാണ് ചുരങ്ങൾ

ശുദ്ധജലതടാകങ്ങൾ ധാരാളമുള്ള കാശ്മീർ ഹിമാലയത്തിലെ പ്രധാന തടാകം- ദാൽ
ദാൽ തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരം- ശ്രീനഗർ

കശ്മീരിലെ പ്രധാന വിനോദ സഞ്ചാര- വാണിജ്യകേന്ദ്രമായ ദാൽതടാകത്തിൽ ശികാര തോണികളും ഫ്‌ളോട്ടിങ് മാർക്കറ്റുകളും (തോണിയിലെ വിപണികൾ) ഉണ്ട്.

പർവതച്ചരിവുകളിൽ വേനൽക്കാലങ്ങളിൽ രൂപപ്പെടുന്ന പുൽമേടുകൾ അറിയപ്പെടുന്ന പേര്- മർഗുകൾ

ഉദാഹരണം- സോൺമർഗ്, ഗുൽമർഗ്

ശൈത്യകാലത്തിൽ മഞ്ഞുമൂടപ്പെടുന്ന മർഗുകളിൽ നടക്കുന്ന മഞ്ഞുകാല വിനോദത്തിന് ഉദാഹരണം- സ്‌കീയിംഗ്

ഹിമാചൽ ഹിമാലയം

ഹിമാചൽ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഹിമാചൽപ്രദേശ്

ഹിമാചൽ ഹിമാലയത്തിലെ പ്രധാന നദികളാണ്- ചിനാബ്, രവി, ബിയാസ്

ഹിമാചൽ ഹിമാലയത്തിൽ പർവതനിരകൾ- ധൗളാധർ, പീർപഞ്ചാൽ

ഹിമാചൽ ഹിമാലയത്തിലെ ശുദ്ധജലതടാകങ്ങൾക്ക് ഉദാഹരണം- ചന്ദ്രതാൽ, സൂരജ്താൽ

ഹിമാചൽ ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ- ബാരാലച്ചാ ലാ ചുരവും റോഹ്താങ് ചുരവും

ഹിമാചൽപ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം- ബാരാലച്ചാ ലാ ചുരം

കുളുതാഴ് വരയെ ലാഹൂൽ, സ്പിതി എന്നീ താഴ് വരകളുമായി ബന്ധിപ്പിക്കുന്ന ചുരം- റോഹ്താങ് ചുരം

ഹിമാചൽ ഹിമാലയത്തിലെ താഴ് വരകൾ- കുളു, കംഗ്ര, ലാഹൂൽ

ഹിമാചൽ ഹിമാലയത്തിലെ സുഖവാസ കേന്ദ്രങ്ങൾ- ഷിംല, മണാലി.

ഹിമാചൽ ഹിമാലയത്തിൽ ചൂടുനീരുറവകൾ കാണപ്പെടുന്നു

പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവമായ ഇടങ്ങളിൽ ഭൗമോപരിതലത്തിനടിയിലെ ശിലാപാളികൾ ചൂടുപിടിക്കുകയും ഈ ശിലകൾ ഭൂഗർഭജലത്തെ ചൂടാക്കുകയും ചെയ്യും. ഈ ചൂടു ഭൂഗർഭജലം ഭൗമോപരിതലത്തിലേക്ക് ഉറവകളായി എത്തുന്നതാണ് ചൂടുനീരുറവകൾ.

ഹിമാലയപർവതഭാഗങ്ങളിലെ ചുടുനീരുറവകൾക്ക് ഉദാഹരണങ്ങൾ: നുബ്രതാഴ് വര, മണികരൺ, ഖീർഗംഗ.

ചുടുനീരുറവകളിൽനിന്നുള്ള ഭൗമതാപോർജം Geothermal Energy) ഉപയോഗിച്ച് വൈദ്യുതി ഉൽപാദിക്കുന്ന കേന്ദ്രത്തിന് ഉദാഹരണം- മണികരൺ, ഹിമാചൽപ്രദേശ്

സത്‌ലജ്‌നദി മുതൽ കാളീനദി വരെയുള്ള ഹിമാലയപ്രദേശം- ഉത്തരാഖണ്ഡ് ഹിമാലയം

ഉത്തരഖണ്ഡ് ഹിമാലയത്തിന്റെ പടിഞാറുഭാഗം ഗഢ് വാൾ ഹിമാലയം എന്നും കിഴക്കൻഭാഗം കുമവൂൺ ഹിമാലയം എന്നും അറിയപ്പെടുന്നു

ഉത്തരാഖണ്ഡ് ഹിമാലയത്തിലെ കൊടുമുടികൾ- നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർനാഥ്.

ഗംഗ നദിയുടെ ഉദ്ഭവസ്ഥാനമായ ഹിമാനി- ഗംഗോത്രി

യമുന നദിയുടെ ഉദ്ഭവസ്ഥാനമായ ഹിമാനി- യമുനോത്രി

ഗംഗോത്രി, യമുനോത്രി ഹിമാനികൾ ഏത് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നു- ഉത്തരാഖണ്ഡ് ഹിമാലയം

ഗംഗ, യമുന എന്നീ നദികൾ ഉദ്ഭവിക്കുന്നത് ഉത്തരാഖണ്ഡ് ഹിമാലയത്തിൽ നിന്നാണ്

ഉത്തരാഖണ്ഡ് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകങ്ങൾ- നൈനിതാൽ, ഭീംതാൽ

ലെസ്സർഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ് വരകൾ അറിയപ്പെടുന്ന പേര്- ദൂണുകൾ

ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ പ്രസിദ്ധമായ ദൂൺ- ദേരാദൂൺ

ഹിമാലയത്തിലെ ഉയർന്ന പർവതച്ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകൾ അറിയപ്പെടുന്ന പേര്- ബുഗ്യാൽ

ബുഗ്യാലുകൾക്ക് ഉദാഹരണം- ദയാരാ ബുഗ്യാൽ, ഗോർസോൺ ബുഗ്യാൽ

സമുദ്രത്തിൽ നിന്നും എത്ര മീറ്റർ ഉയരത്തിലാണ് ഹിമാലയത്തിലെ വൃക്ഷരേഖ ആരംഭിക്കുന്നത്- 3000 മീറ്റർ

സമുദ്രത്തിൽ നിന്നും എത്ര മീറ്റർ ഉയരത്തിലാണ് ഹിമാലയത്തിലെ ഹിമ രേഖ ആരംഭിക്കുന്നത്- 4500 മീറ്റർ

വൃക്ഷരേഖയ്ക്കും ഹിമരേഖയ്ക്കുമിടയിൽ കാണപ്പെടുന്ന പുൽമേടുകൾ ഗഢ് വാൾ മേഖലയിൽ അറിയപ്പെടുന്ന പേര്- ബുഗ്യാൽ

വളർത്തുമൃഗങ്ങൾക്കൊപ്പം താഴ് വാരങ്ങളിലേക്കും തിരികെ പർവതങ്ങളിലെ പുൽമേടുകളിലേക്കുമുള്ള ആട്ടിടയൻമാരുടെ കാലികദേശാടനത്തെ വിളിക്കുന്ന പേര്- ട്രാൻസ്ഹ്യൂമൻസ്

കാളീനദി മുതൽ ടീസ്തനദി വരെയുള്ള ഹിമാലയപ്രദേശം അറിയപ്പെടുന്ന പേര്-മധ്യഹിമാലയം

നേപ്പാൾ ഹിമാലയം എന്നും അറിയപ്പെടുന്ന മധ്യഹിമാലയത്തിന്റെ ഭൂരിഭാഗവും നേപ്പാളിൽ ആണ്

മധ്യഹിമാലയത്തിന്റെ ഏതെല്ലാം പ്രദേശങ്ങളാണ് ഇന്ത്യയിൽ ഉൾപ്പെടുന്നത്- പടിഞ്ഞാറൻ സിക്കിം, ഡാർജിലിംഗ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് മധ്യഹിമാലയത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്

എവസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം- നേപ്പാൾ

കാഞ്ചൻജംഗ പർവതം ഏത് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നു- മധ്യഹിമാലയം

നാഥുലാ ചുരം ഏത് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നു- മധ്യഹിമാലയം

ടീസ്ത നദി ഏത് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്നു- സിക്കിം ഹിമാലയം

സിക്കിം ഹിമാലയത്തിന്റെ ഭൂമിശാസ്ത്രപരമായ അനുകൂലസാഹചര്യങ്ങൾ തിരിച്ചറിഞ്ഞ ഏത് കൊളോണിയൽ ശക്തിയാണ് ഇവിടെ തേയിലക്കൃഷി ആരംഭിച്ചത്- ബ്രിട്ടീഷുകാർ

സിക്കിം ഹിമാലയത്തിലെ ഏത് തേയിലയാണ് അന്താരാഷ്ട്രതലത്തിൽ ഏറെ പ്രശസ്തം- ഡാർജിലിംഗ്

ടീസ്ത നദി മുതൽ കിഴക്ക് ബ്രഹ്‌മപുത്ര നദിവരെ കാണപ്പെടുന്ന ഹിമാലയം- കിഴക്കൻ ഹിമാലയം

പടിഞ്ഞാറൻ ഹിമാലയത്തെ അപേക്ഷിച്ച് ഉയരംകുറഞ്ഞ മലനിരകളാണ് കിഴക്കൻ ഹിമാലയം

കിഴക്കൻ ഹിമാലയത്തിന്റെ മറ്റൊരു പേര്- അസം ഹിമാലയം

കിഴക്കൻ ഹിമാലയത്തിലെ പ്രധാന കൊടുമുടി- നംച്ച ബർവ (7756 മീറ്റർ)

കിഴക്കൻ ഹിമാലയത്തിലെ പ്രധാന നദികൾ- ബ്രഹ്‌മപുത്ര, കാമെങ്, ലോഹിത്, സുബൻസിരി

കിഴക്കൻ ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ- ബോംഡിലാ ചുരം, ദിഫു ചുരം

ബോംഡിലാ ചുരം അരുണാചൽപ്രദേശിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്നു

അരുണാചൽപ്രദേശിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന ചുരം- ദിഫു ചുരം

ബ്രഹ്‌മപുത്രാ താഴ് വരയ്ക്ക് കിഴക്ക് ഹിമാലയ പർവതം വടക്ക്-തെക്ക് ദിശയിൽ അരുണാചൽപ്രദേശ് മുതൽ മിസോറാംവരെ അറിയപ്പെടുന്ന പേര്- പൂർവാചൽകുന്നുകൾ

സമുദ്രനിരപ്പിൽനിന്നും പൂർവാചൽകുന്നുകളുടെ ഉയര പരിധി എത്രയാണ്- 500 മുതൽ 3000 വരെ

പൂർവാചൽ കുന്നുകളിലെ പ്രധാനപ്പെട്ട കുന്നുകൾ ഏതെല്ലാം- പട്കായ്ബും, നാഗാകുന്നുകൾ, മിസോകുന്നുകൾ, മണിപ്പൂർകുന്നുകൾ

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപുഞ്ചി, മൗസിൻട്രം എവിടെ സ്ഥിതി ചെയ്യുന്നു- പൂർവാചൽകുന്നുകൾ

നദികൾ മുറിച്ചുകടക്കുന്നതിനായി മരങ്ങളുടെ പേരുകൾ ചേർത്ത് പാലങ്ങൾ നിർമ്മിക്കുന്നത് എവിടെയാണ്- പൂർവാചൽ

നദികൾ മുറിച്ചുകടക്കുന്നതിനായി മരങ്ങളുടെ പേരുകൾ ചേർത്ത് പാലങ്ങൾ നിർമ്മിക്കുന്ന സംസ്ഥാനം- മേഘാലയ

ചലിക്കുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്- കെയ്ബുൾ ലംജാവോ

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം- ലോക്തക്
ലോക്തക്ക് തടാകം ഏത് സംസ്ഥാനത്തിലാണ്- മണിപ്പൂർ

കെയ്ബുൾ ലംജാവോദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ലോക്തക് തടാകത്തിൽ
ലോക്തക് തടാകത്തിൽ പൊങ്ങിക്കിടക്കുന്ന സസ്യാവശിഷ്ടങ്ങളും മണ്ണും ചേർന്ന് രൂപപ്പെടുന്ന തുരുത്തുകൾ അറിയപ്പെടുന്ന പേര്- പുംടി

സസ്യങ്ങളും ചെറുജീവികളും പക്ഷികളും അടങ്ങുന്ന തനത് ആവാസവ്യവസ്ഥയായ ലോക്തക് തടാകത്തിലെ പുംടികൾ ചേർന്നതാണ് കെയ്ബുൾ ലംജാവോ ദേശീയോദ്യാനം

കെയ്ബുൾ ലംജാവോ ദേശീയോദ്യാനം തണ്ണീർത്തട സംരക്ഷണത്തിനായുള്ള രാംസർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥ

ഏതെല്ലാം പർവതം ചേർന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും മധ്യേഷ്യയ്ക്കുമിടയിൽ കാലാവസ്ഥാവിഭാജകം സൃഷ്ടിക്കുന്നത്- ഹിമാലയപർവതവും തുടർപർവതങ്ങളും
ഹിമാലയപർവതപ്രദേശങ്ങളിലെ കാലാവസ്ഥ അതത് പ്രദേശങ്ങളിലെ ഉയരത്തിനും ഭൂപ്രകൃതിക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു

താരതമ്യേന ഉയരംകുറഞ്ഞ പർവതച്ചരിവുകളിലും സിവാലിക് മലയടിവാരങ്ങളിലും മിതോഷ്ണ കാലാവസ്ഥയാണുള്ളത്

ഉയരംകൂടിയ പർവതഭാഗങ്ങളിൽ കുറഞ്ഞതാപനിലയും ശൈത്യകാലാവസ്ഥയും അനുഭവപ്പെടുന്നു.

ഉയർന്ന പർവതഭാഗങ്ങളിലും ലഡാക്ക് മേഖലയിലും ധ്രുവസമാനമായ തീവ്രശൈത്യകാലാവസ്ഥ അനുഭവപ്പെടുന്നു.

സിവാലിക് മലനിരകളുടെ തെക്കൻ ചരിവുകളിലും വടക്കുകിഴക്കൻ ഇന്ത്യയിലും ലഭിക്കുന്ന മൺസൂൺ0 തെക്കുപടിഞ്ഞാറൻ മൺസൂൺ

ബംഗാൾ ഉൾക്കടലിൽനിന്നും വീശുന്ന മൺസൂൺകാറ്റുകൾ അസം ഹിമാലയത്തിനും പൂർവാചൽകുന്നുകൾക്കുമിടയിൽ എത്തുമ്പോൾ മുഴുവൻ നീരാവിയും ഈ പ്രദേശത്ത് മഴയായി പെയ്യുന്നത് കാരണം വടക്കുകിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് മേഘാലയ പീഠഭൂമിയിൽ ഉയർന്നതോതിൽ മഴ ലഭിക്കുന്നു.

നദീവ്യവസ്ഥ

ഹിമാലയൻ നീരൊഴുക്കുവ്യൂഹത്തിലെ നദികൾ ഏതെല്ലാം- സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര നദികളും അവയുടെ പോഷകനദികളും

മഴയിൽനിന്നും മഞ്ഞുരുകിയും ജലം ലഭിക്കുന്നതിനാൽ വർഷം മുഴുവൻ നീരൊഴുക്കുള്ള നദികളാണ് ഇവ.

ഹിമാലയൻ നദികൾ വി-രൂപ താഴ് വരകൾ, ഗിരികന്ദരങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ സൃഷ്ടിക്കുന്നു.

നദിയുടെ സഞ്ചാരപാതയിൽ ഉറപ്പുകുറഞ്ഞ ശികൾ കൂടുതലായി അപരദന വിധേയമാകുന്നതാണ് വെള്ളച്ചാട്ടങ്ങൾ രൂപപ്പെടാൻ കാരണം.

വി-രൂപ താഴ് വര– നദി ഒഴുകുമ്പോൾ വശങ്ങളിലെ അപരദനം മൂലം വീതി വർധിക്കുകയും നദീതടത്തിലെ അടിത്തട്ടിലെ അപരദനം മൂലം ആഴം വർധിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളാൽ, ചരിഞ്ഞ വശങ്ങളോടു കൂടിയ നദീ താഴ് വരകൾ രൂപപ്പെടുന്നു. ഇവ ഇംഗ്ലീഷ് അക്ഷരമാലയിലെ വി- അക്ഷരത്തിനോട് സാദൃശ്യമുള്ളതിനാൽ വി-രൂപ താഴ് വര എന്നറിയപ്പെടുന്നു.

മാനസസരോവര തടാകത്തിനടുത്ത് ബൊഖർചു ഹിമാനിയിൽനിന്നുമുദ്ഭവിക്കുന്ന സിന്ധുനദിയും അതിന്റെ പോഷകനദികളുമാണ് വടക്കുപടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന നീരൊഴുക്കുവ്യൂഹം.

ഗംഗോത്രിഹിമാനിയിലെ ഗോമുഖിൽനിന്നുദ്ഭവിക്കുന്ന ഗംഗാനദിയും അതിന്റെ പോഷകനദികളായ യമുന, ഘാഘര, ഗണ്ഡക്, കോസി തുടങ്ങിയവയുമാണ് ഉത്തരാഖണ്ഡ്, നേപ്പാൾ ഹിമാലയത്തിലെ പ്രധാന നദികൾ.

മാനസരോവര തടാകത്തിനടുത്ത് ചെമയുങ്ദുങ് ഹിമാനിയിൽനിന്നുദ്ഭവിക്കുന്ന ബ്രഹ്‌മപുത്രയും അതിന്റെ പോഷകനദികളായ ദിബാംഗ്, ലോഹിത്, മാനസ് മുതലായവയാണ് കിഴക്കൻ ഹിമാലയത്തിലെ നദീവ്യൂഹം.

മണ്ണ്

ഹിമാലയപർവതപ്രദേശത്തെ മണ്ണുകൾ- പർവതമണ്ണും വനമണ്ണും

പർവതപരിസ്ഥിതിയനുസരിച്ച് മണ്ണിന്റെ ഘടനയിലും തരിവലിപ്പത്തിലും വ്യത്യാസമുണ്ടാകും.

താഴ് വരകളിൽ നേർത്ത തരികളോടുകൂടിയതും ജൈവാംശം കൂടുതലുമുള്ളതമായ മണ്ണ് കാണപ്പെടുന്നു.

ഉയർന്ന ചരിവുകളിൽ വലിയ തരികളോട് കൂടിയ ജൈവാംശം കുറഞ്ഞ മണ്ണ് കാണപ്പെടുന്നു.

താഴ് വരകളിൽ എക്കൽമൺ നിക്ഷേപം കാണപ്പെടുന്നു.

കശ്മീർ താഴ് വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങളാണ് കരേവാസ്.

നേരത്ത മണലും ജൈവാംശങ്ങളും നിറഞ്ഞ കരേവാസ് കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമാണ്.

സസ്യജാലങ്ങൾ

ഹിമാലയൻ നിരകളിലെ സസ്യജാലങ്ങളിൽ പ്രാദേശികവ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന ഘടകങ്ങൾ ഏതെല്ലാം- ഉയരം, ഭൂപ്രകൃതി, മണ്ണിനം, കാലാവസ്ഥ

കിഴക്കൻ ഹിമാലത്തിലും വടക്കുകിഴക്കൻ കുന്നുകളിലും ശരാശരി വാർഷികമഴ 200 സെന്റിമീറ്ററിന് മുകളിലായി ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ നിത്യരഹിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നു.

ഉയരത്തിന് അനുസരിച്ച് നിത്യഹരിതവനങ്ങൾ മുതൽ ശൈത്യമേഖല സസ്യജാലങ്ങളായ തുന്ദ്ര വരെയുള്ള സസ്യജാലങ്ങളുടെ തുടർച്ച ഇവിടെ കാണാം.

താഴ് വരകളിലും ഉയരംകുറഞ്ഞ പർവതച്ചരിവുകളിലും അർധനിത്യഹരിതവനങ്ങളും ഇലപൊഴിയും വനങ്ങളും കാണപ്പെടുന്നു.

ഹിമാലയൻ നിരകളിൽ 1000 മുതൽ 2000 മീറ്റർ വരെ ഉയരത്തിൽ ആർദ്രമിതോഷ്ണവനങ്ങൾ കാണാം.

ഹിമാലയൻ പർവതച്ചരിവുകളിൽ പൈൻ, ദേവദാരു തുടങ്ങിയ സ്തൂപികാഗ്രവൃക്ഷങ്ങൾ കൂടുതലായി വളരുന്നു.

ഉയരം കൂടുന്നതിന് അനുസരിച്ച് ഉയരം കുറഞ്ഞ സസ്യങ്ങളായ ജൂനിപെർ, റോഡോഡെൻഡ്രോൺ എന്നി കാണാം

ഏറ്റവും ഉയർന്ന പ്രദേശങ്ങൡ ആൽപൈൻ പുൽമേടുകൾ കാണാം.

സ്വാഭാവിക വനഭൂമി ഹിമാലയൻപർവതപ്രദേശത്ത് ധാരാളം ഉണ്ട്.

വന്യജീവിസമ്പത്ത്

യാക്ക്, കസ്തൂരിമാൻ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗം, ഹിമപ്പുലി തുടങ്ങിയ അനവധി ജീവികളുടെ ആവാകേന്ദ്രമാണ് ഹിമാലയംനിരകൾ

പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങൾ- ഡച്ചിഗ്രാം (ജമ്മുകശ്മീർ), ഹെമിസ് (ലഡാക്ക്), പൂക്കളുടെ താഴ് വര(ഉത്തരാഖണ്ഡ്), കോർബറ്റ് (ഉത്തരാഖണ്ഡ്), രാജാജി ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)

കിഴക്കൻ ഹിമാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങൾ- കാഞ്ചൻജംഗ (സിക്കിം), ദിബ്രു സെയ്‌ക്കോവ (അസം), കാസിരംഗ (അസം), മാനസ് (അസം), കെയ്ബുൾ ലെംജാവോ (മണിപ്പൂർ)

കൃഷി

ഹിമാലയൻനിരകളിലെ കൃഷിയിലെ പ്രതികൂലഘടകങ്ങൾ ഏതെല്ലാം- ഉയരം, ചെങ്കുത്തായ ചരിവ്, പാകമാകാത്ത മണ്ണ്, കുറഞ്ഞ താപനില

ഹിമാലയൻനിരകളിൽ തട്ടുകൃഷി സംവിധാനം നിലനിൽക്കുന്നു

ഹിമാലയൻ നിരകളിലെ മഴക്കാല കാർഷിക വിളകൾ- നെല്ല്, പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ്

ഹിമാലയൻ നിരകളിലെ വസന്തകാല കാർഷിക വിളകൾ- നെല്ല്, പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ്

കിഴക്കന് ഹിമാലയത്തിന്റെ പർവതച്ചരിവുകളിലും താഴ് വാരങ്ങളിലും പ്രത്യേകിച്ച് അസം, ഡാർജിലിംഗ് മേഖലകളിലെ കൃഷി- തേയില

വടക്കുകിഴക്കൻ ഇന്ത്യയിലെ കുന്നുകളിൽ തദ്ദേശീയ ഗോത്രജനത സ്ഥാനമാറ്റക്കൃഷി പോലുള്ള പരമ്പരാഗത കൃഷി രീതികൾ പിന്തുടരുന്നു.

മൃഗപരിപാലനം

ഹിമാലയപർവത പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗം.

പ്രദേശത്തിന്റെ ഉയരക്രമം അനുസരിച്ച് കാലാവസ്ഥയിൽ മാറ്റം വരുന്നതിനാൽ വളർത്തുമൃഗങ്ങളുടെ ഇനത്തിലും മാറ്റം വരുന്നു.

താഴ് വാരങ്ങളിൽ ആട്, പശു തുടങ്ങിയവയും ഉയരം കൂടിയ പർവതഭാഗങ്ങളിൽ ചെമ്മരിയാട്, കുതിര എന്നിവയെ വളർത്തുന്നു.

ശൈത്യമേഖലയായ ഹിമാചൽ, ലഡാക്ക് ഭാഗങ്ങളിൽ വളർത്തുന്ന തണുപ്പിനെ അതിജീവിക്കാൻ ശേഷിയുള്ള മൃഗമേത്- യാക്ക്

പടിഞ്ഞാറൻ ഹിമാലയത്തിലെ പർവതപ്പുൽമേടുകളിൽ മൃഗപരിപാലനം നടത്തുന്ന ഇടയ ജനവിഭാഗം- ഗുജ്ജർ

ടൂറിസം

ഹിമാലയപർവതത്തിലെ തീർത്ഥാടന കേന്ദ്രങ്ങൾ ഏതെല്ലാം- കൈലാസം, മാനസസരോവരം, അമർനാഥ്, ഹേമകുണ്ഡ് സാഹിബ്.

ഹിമാലയൻ നിരകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ റിസോർട്ട് പട്ടണങ്ങൾ ഏതെല്ലാം- ഷിംല, ഡാർജിലിംങ്, ഷില്ലോങ്, അൽമോറ, റാണിക്കേറ്റ്, മുസോറി, നൈനിതാൽ

ഷെർപ്പ ടെൻസിംഗ് നോർഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയത് എന്നാണ്- 1953 മെയ് 29

ഹിമാലയൻ പർവതമേഖലകളിലെ സാഹസിക വിനോദങ്ങൾ ഏതെല്ലാം- പർവതാരോഹണം, പാരാഗ്ലൈഡിംഗ്, സ്‌കീയിങ്

പർവതങ്ങൾ പ്രതിബന്ധങ്ങളല്ല മറിച്ച്, പുറംലോകത്തിലേക്കുള്ള കവാടങ്ങളാണ് എന്ന് പറഞ്ഞത് ആരാണ്- ടെൻസിംഗ് നോർഗെ

ലോകത്തിന്റെ നെറുകയിൽ: ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് ഭാഗം രണ്ടിലെ അധ്യായം ഒന്ന്

Comments
Loading...