1) 1663-ല്‍ പോര്‍ച്ചുഗീസുകാരെ കേരളത്തില്‍ നിന്നും തുരത്തിയത് ആരാണ്
എ) സാമൂതിരി
ബി) ബ്രിട്ടീഷുകാര്‍
സി) ഡച്ചുകാര്‍
ഡി) കൊച്ചി
2) കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം
എ) 1751
ബി) 1741
സി) 1731
ഡി) 1731
3) ആരൊക്കെ തമ്മിലായിരുന്നു കര്‍ണാട്ടിക് യുദ്ധങ്ങള്‍
എ) മൈസൂരും ബ്രിട്ടീഷുകാരും
ബി) ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും
സി) മൈസൂരും ഫ്രഞ്ചുകാരും
ഡി) ഫ്രഞ്ചുകാരും സാമൂതിരിയും
ഉത്തരം ബി
4) ചാലിയം കോട്ട പോര്‍ച്ചുഗീസുകാരുടെ കൈയില്‍ നിന്നും കുഞ്ഞാലി മരയ്ക്കാര്‍ തിരിച്ചുപിടിച്ചതിനെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫത്ത്ഹുല്‍ മുബീന്‍ എന്ന അറബി കാവ്യം എഴുതിയത് ആരാണ്
എ) മക്തി തങ്ങള്‍
ബി) മമ്പുറം തങ്ങള്‍
സി) ഖാസി അബ്ദുള്ള
ഡി) ഖാസി മുഹമ്മദ്
ഉത്തരം ഡി
5) താഴെപ്പറയുന്നവയില്‍ ബ്രിട്ടീഷുകാരുടെ പാണ്ടികശാലകള്‍ അല്ലാത്തത് ഏതാണ്
എ) വിഴിഞ്ഞം
ബി) കൊടുങ്ങല്ലൂര്‍
സി) തലശ്ശേരി
ഡി) അഞ്ചുതെങ്ങ്
ഉത്തരം ബി
6) പടിഞ്ഞാറന്‍ തീരത്തെ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാന സൈനിക കേന്ദ്രം
എ) അഞ്ചുതെങ്ങ്
ബി) വിഴിഞ്ഞം
സി) കുളച്ചല്‍
ഡി) തങ്കശ്ശേരി
ഉത്തരം എ
7) ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപമായ ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം
എ) 1701
ബി) 1711
സി) 1721
ഡി) 1731
ഉത്തരം സി
8) ഏത് വര്‍ഷത്തിലെ ഉടമ്പടി പ്രകാരമാണ് തിരുവിതാംകൂര്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചത്
എ) 1792
ബി) 1795
സി) 1857
ഡി) 1858
ഉത്തരം ബി
9) പൈച്ചിരാജയുടെ ജീവിത ഇതിവൃത്തമാക്കി കേരള സിംഹം എന്ന നോവല്‍ എഴുതിയത് ആരാണ്
എ) സര്‍ദാര്‍ കെ എം പണിക്കര്‍
ബി) വി പി മേനോന്‍
സി) ഡോ പല്‍പു
ഡി) മലയാറ്റൂര്‍ രാമകൃഷ്ണന്‍
ഉത്തരം എ
10) ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പഴശ്ശി രാജയുടെ പടത്തലവനായിരുന്ന കുറിച്യ നേതാവ്
എ) ചെമ്പന്‍ പോക്കര്‍
ബി) കൈതേരി അമ്പു
സി) എടച്ചേന കുങ്കന്‍
ഡി) തലയ്ക്കല്‍ ചന്തു
ഉത്തരം ഡി
11) വേലുത്തമ്പി ദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത കുണ്ടറ വിളംബരം നടന്നത് എന്നാണ്
എ) 1809 ജനുവരി 11
ബി) 1811 ജനുവരി 9
സി) 1810 ജനുവരി 11
ഡി) 1811 ജനുവരി 10
ഉത്തരം എ
12) ബ്രിട്ടീഷുകാര്‍ക്കെതിരായ വേലുത്തമ്പി ദളവയുടെ കലാപത്തില്‍ ദളവയെ സഹായിച്ചിരുന്ന പാലിയത്തച്ചനെ കലാപം പരാജയപ്പെട്ടശേഷം ഏങ്ങോട്ടേക്കാണ് നാടുകടത്തിയത്
എ) റംങ്കൂണ്‍
ബി) തിരുനെല്‍വേലി
സി) മലബാര്‍
ഡി) മദ്രാസ്
ഉത്തരം ഡി
13) ബ്രിട്ടീഷുകാര്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കളുടെ പട്ടികയില്‍പ്പെടാത്തത് ഏതാണ്
എ) ഇരുമ്പയിര്
ബി) തുണിത്തരങ്ങള്‍
സി) മണ്ണെണ്ണ
ഡി) പുകയില
ഉത്തരം എ
14) കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാതയായ ബേപ്പൂര്‍-തിരൂര്‍ പാത ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച വര്‍ഷം
എ) 1853
ബി) 1861
സി) 1851
ഡി) 1863
ഉത്തരം ബി
15) കേരളത്തിലെ ചരക്കുഗതാഗതം സുഗമമാക്കാന്‍ ബ്രിട്ടീഷുകാര്‍ വികസിപ്പിച്ച തുറമുഖങ്ങളില്‍പ്പെടാത്തത് ഏത്
എ) കൊച്ചി
ബി) കോഴിക്കോട്
സി) കൊടുങ്ങല്ലൂര്‍
ഡി) ആലപ്പുഴ
ഉത്തരം സി
16) മാപ്പിള കലാപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച കമ്മീഷന്‍ ഏതാണ്
എ) മെക്കാളെ കമ്മീഷന്‍
ബി) ലോഗന്‍ കമ്മീഷന്‍
സി) കനോലി കമ്മീഷന്‍
ഡി) മണ്‍റോ കമ്മീഷന്‍
ഉത്തരം ബി
17) തിരുവിതാംകൂറില്‍ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വര്‍ഷം
എ) 1865
ബി) 1896
സി) 1901
ഡി) 1914
ഉത്തരം എ
18) നിലമ്പൂരില്‍ തേക്ക് തോട്ടം വച്ചുപിടിച്ച ബ്രിട്ടീഷ് കളക്ടര്‍
എ) ഹെന്‍ട്രി വാലന്റൈന്‍ കനോലി
ബി) ഹെന്‍ട്രി മെക്കാളെ കനോലി
സി) ഹെന്‍ട്രി മണ്‍റോ കനോലി
ഡി) ഹെന്‍ട്രി വാട്‌സണ്‍ കനോലി
ഉത്തരം എ
19) 1859-ല്‍ കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിച്ചത് എവിടെ
എ) കൊല്ലം
ബി) കായംകുളം
സി) നീണ്ടകര
ഡി) ആലപ്പുഴ
ഉത്തരം ഡി
20) ബ്രിട്ടീഷുകാരുടെ സഹായത്തോടെ കേരളത്തില്‍ സ്ഥാപിച്ച അളഗപ്പ തുണിമില്ലിന്റെ ആസ്ഥാനം എവിടെ
എ) കൊല്ലം
ബി) എറണാകുളം
സി) തിരുവനന്തപുരം
ഡി) കായംകുളം
ഉത്തരം ബി
21) കേരളത്തില്‍ രൂപം കൊണ്ട ആദ്യത്തെ സ്വകാര്യ ബാങ്ക്
എ) ഫെഡറല്‍ ബാങ്ക്
ബി) കാത്തലിക്ക് സിറിയന്‍ ബാങ്ക്
സി) നെടുങ്ങാടി ബാങ്ക്
ഡി) ഇംപീരിയല്‍ ബാങ്ക്
ഉത്തരം സി
22) തിരുവിതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് ഗൗരി പാര്‍വ്വതി ബായി വിളംബരം പുറപ്പെടുവിച്ച വര്‍ഷം
എ) 1816
ബി) 1817
സി) 1819
ഡി) 1820
ഉത്തരം ബി
23) കേരളത്തില്‍ വസൂരി തടയാനുള്ള കുത്തിവയ്പ് ആദ്യമായി നടത്തിയത്
എ) തിരുവിതാംകൂര്‍
ബി) കൊച്ചി
സി) കായംകുളം
ഡി) മലബാര്‍
ഉത്തരം ഡി
24) തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭയുടെ സ്ഥാപകന്‍ ആരാണ്
എ) മുഹമ്മദ് അബ്ദുറഹ്‌മാന്‍
ബി) വൈക്കം മുഹമ്മദ് ബഷീര്‍
സി) വക്കം അബ്ദുല്‍ഖാദര്‍ മൗലവി
ഡി) ഇവരാരുമല്ല
ഉത്തരം സി
25) അരയസമാജം സ്ഥാപിച്ചത് ആരാണ്
എ) കുമാരഗുരു ദേവന്‍
ബി) ചാവറയച്ചന്‍
സി) സഹോദരന്‍ അയ്യപ്പന്‍
ഡി) പണ്ഡിറ്റ് കെ പി കറുപ്പന്‍
ഉത്തരം ഡി
26) ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയത് എവിടെയാണ്
എ) ശിവഗിരി ശാരദാമഠം
ബി) ചെമ്പഴന്തിയിലെ ജന്മഗൃഹം
സി) അരുവിപ്പുറം ക്ഷേത്രം
ഡി) ആലുവയിലെ അദ്വൈതാശ്രമം
ഉത്തരം സി
27) വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം
എ) 1924
ബി) 1925
സി) 1926
ഡി) 1927
ഉത്തരം എ
28) 1931-ല്‍ ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിലെ സമര വോളന്റിയര്‍ ക്യാപ്റ്റന്‍ ആരാണ്
എ) എകെ ഗോപാലന്‍
ബി) കെ കേളപ്പന്‍
സി) പി കൃഷ്ണപിള്ള
ഡി) കേശവമേനോന്‍
ഉത്തരം എ
29) തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്
എ) 1936 നവംബര്‍ 11
ബി) 1936 നവംബര്‍ 12
സി) 1936 നവംബര്‍ 13
ഡി) 1936 നവംബര്‍ 14
ഉത്തരം ബി
30) മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനം 1916-ല്‍ പാലക്കാട്ട് ആരുടെ അധ്യക്ഷതയിലാണ് നടന്നത്
എ) ആനി ബസന്ത്
ബി) കെ പി കേശവമേനോന്‍
സി) ഇ മൊയ്തു മൗലവി
ഡി) മുഹമ്മദ് അബ്ദു റഹിമാന്‍
ഉത്തരം എ
31) ഗാന്ധിജി കേരളത്തിലാദ്യമായെത്തിയ വര്‍ഷം
എ) 1919
ബി) 1920
സി) 1921
ഡി) 1922
ഉത്തരം ബി
32) കേരളത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപപ്പെട്ട വര്‍ഷം
എ) 1939
ബി) 1949
സി) 1964
ഡി) 1971
ഉത്തരം എ
33) ക്വിറ്റ് ഇന്ത്യാ സമരത്തോട് അനുബന്ധിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കീഴരിയൂര്‍ ബോംബ് കേസിലെ പ്രധാന പ്രതികള്‍ ആരെല്ലാമായിരുന്നു
എ) കെ ബി മേനോന്‍, എകെജി
ബി) എകെജി, കുഞ്ഞിരാമകിടാവ്
സി) കുഞ്ഞിരാമകിടാവ്, കെ ബി മേനോന്‍
ഡി) കെ ബി മേനോന്‍, സി ശങ്കരന്‍ നായര്‍
ഉത്തരം സി
34) മലബാര്‍ കലാപത്തെക്കുറിച്ചുള്ള പടപ്പാട്ട് എഴുതിയത് ആരാണ്
എ) കുമാരനാശാന്‍
ബി) കമ്പളത്ത് ഗോവിന്ദന്‍ നായര്‍
സി) ഉള്ളൂര്‍
ഡി) മക്തി തങ്ങള്‍
ഉത്തരം ബി
35) തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ആരംഭം കുറിക്കുന്ന മലയാളി മെമ്മോറിയല്‍ ഏത് വര്‍ഷമായിരുന്നു
എ) 1891
ബി) 1896
സി) 1900
ഡി) 1901
ഉത്തരം എ
36) നിവര്‍ത്തന പ്രക്ഷോഭം നടന്ന വര്‍ഷം
എ) 1931
ബി) 1932
സി) 1933
ഡി) 1934
ഉത്തരം ബി
37) 1938-ല്‍ രൂപം കൊണ്ട തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ്
എ) കെ കേളപ്പന്‍
ബി) സി കേശവന്‍
സി) എന്‍വി ജോസഫ്
ഡി) പട്ടം താണുപിള്ള
ഉത്തരം ഡി
38) 1936-ലെ വൈദ്യുതി സമരം നടന്ന നഗരം
എ) തിരുവനന്തപുരം
ബി) ആലപ്പുഴ
സി) തൃശൂര്‍
ഡി) പൊന്നാനി
ഉത്തരം സി
39) ദേശീയ പ്രക്ഷോഭത്തിന് മലബാറില്‍ നേതൃത്വം നല്‍കിയ വനിത
എ) ആനി മസ്‌ക്രീന്‍
ബി) അക്കമ്മ ചെറിയാന്‍
സി) എ വി കുട്ടിമാളുഅമ്മ
ഡി) ആനി ബസന്ത്
ഉത്തരം സി
40) ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ
എ) പാലക്കാട്
ബി) തൃശൂര്‍
സി) വടകര
ഡി) ഒറ്റപ്പാലം
ഉത്തരം ഡി
- Design