1) പൗരസ്വാതന്ത്ര്യം അമര്‍ച്ച ചെയ്യാനുള്ള വകുപ്പുകളിലെ രാജകുമാരന്‍ എന്ന് 124എ വകുപ്പിനെ വിശേഷിപ്പിച്ചത് ആരാണ്
ഗാന്ധിജി
2) ഗാന്ധിജിയേയും ബാലഗംഗാധര തിലകനേയും നിശബ്ദമാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കോളനികാല നിയമം എന്ന് രാജ്യദ്രോഹ നിയമത്തെ വിശേഷിപ്പിച്ചത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസായ എന്‍ വി രമണ
3) 1922-ല്‍ ഗാന്ധിജിക്കെതിരെ 124 എ വകുപ്പ് ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു
യങ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരില്‍
4) 1922-ല്‍ രാജ്യദ്രാഹക്കുറ്റത്തിന് ബ്രിട്ടീഷുകാര്‍ ഗാന്ധിജിക്ക് എത്ര വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്
ആറ് വര്‍ഷം (2 വര്‍ഷം കഴിഞ്ഞപ്പോള്‍ ആരോഗ്യ കാരണങ്ങളാല്‍ വിട്ടയച്ചു)
5) 1860-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡില്‍ രാജ്യദ്രോഹക്കുറ്റ വകുപ്പായ 124 എ ഉള്‍പ്പെടുത്തിയ വര്‍ഷം
1870
6) കൊളോണിയല്‍ ഇന്ത്യയില്‍ ആദ്യമായി രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടത് ആരാണ്
1891-ല്‍ ബംഗാളി പത്രത്തിന്റെ എഡറ്ററായ ജോഗേന്ദ്ര ചന്ദ്ര ബോസ്
7) 124എ വകുപ്പ് അനുസരിച്ച് ആദ്യം ശിക്ഷിക്കപ്പെട്ടത്
ബാലഗംഗാധര തിലകന്‍
8) 1898-ല്‍ ബാലഗംഗാധര തിലകനെതിരെ 124 എ വകുപ്പ് അനുസരിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണം എന്താണ്
തിലകന്റെ മറാത്തി ദിനപത്രമായ കേസരിയിലെ ലേഖനങ്ങള്‍ പ്ലേഗ് പകര്‍ച്ചവ്യാധി തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ പ്രേരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ച്
9) 1908-ല്‍ ബ്രിട്ടീഷ് വിരുദ്ധ ലേഖനത്തിന്റെ പേരില്‍ തിലകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ അദ്ദേഹത്തിനുവേണ്ടി കേസ് വാദിച്ചത് ആരാണ്
മുഹമ്മദലി ജിന്ന
10) രാജ്യദ്രോഹക്കുറ്റത്തിനുള്ള 124എ വകുപ്പ് പിന്‍വലിച്ചു കൊണ്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച രാജ്യസഭാ എംപി ആരാണ്
എളമരം കരീം
- Design