1) യുനെസ്‌കോയുടെ ആഗോള പഠന നഗര ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്നും ശുപാര്‍ശ ചെയ്ത നഗരങ്ങള്‍ ഏവ?
തൃശൂരും നിലമ്പൂരും
2) തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ വികസിപ്പിച്ച ആദ്യത്തെ ഹൃദയ വാല്‍വ് ഘടിപ്പിച്ചത് ആരുടെ ശരീരത്തിലാണ്
തൃശൂര്‍ സ്വദേശിയായ കെ ഡി മുരളീധരന്‍
3) 2021 നവംബറില്‍ പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യ സര്‍വേ-അഞ്ച് (2019-21) റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ജനിച്ച ആണ്‍-പെണ്‍ കുട്ടികളുടെ അനുപാതം എത്രയാണ്?
1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കുട്ടികള്‍
4) ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപക സ്ഥാപനം ഏത്
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ജപ്പാന്‍
5) ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ വെള്ളി നേടിയ ഇന്ത്യന്‍ വനിതാ താരം
പി വി സിന്ധു
6) ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ താരമായിരുന്ന വ്യക്തി ലണ്ടനില്‍ അന്തരിച്ചു. ആരാണ്
മുന്‍ ഇംഗ്ലണ്ട് താരം ഐലീന്‍ ആഷ്
7) ശാന്ത സമുദ്രത്തിന്റെ കുപ്പത്തൊട്ടിയെന്ന് അറിയപ്പെടുന്ന ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്ച് എന്നറിയപ്പെടുന്ന ഭാഗം എവിടെ?
കാലിഫോര്‍ണിയ, ഹവായി തീരങ്ങള്‍ക്കിടയില്‍