സിൽവർ ലീഫ് അക്കാദമിയിലെ വിദഗ്ദ്ധ അധ്യാപകർ തയ്യാറാക്കുന്ന വിശദമായ കറന്റ് അഫയേഴ്‌സ് നോട്ടുകൾ ലഭിക്കുന്നത് ബന്ധപ്പെടുക: 8281992231
1) വിവാദ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കി കൊണ്ട് ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി 2021 ഡിസംബര്‍ 1-ന് ഒപ്പുവച്ചു. ഇതോടെ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദായി.
2) കേരളത്തില്‍ നിന്നും നഴ്‌സുമാരെ ജര്‍മ്മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ജര്‍മ്മനിയും നോര്‍ക്കയും ചേര്‍ന്നൊരുക്കുന്ന പദ്ധതിയുടെ പേരെന്ത്
ട്രിപ്പിള്‍ വിന്‍
3) ക്ഷീരവികസന വകുപ്പിന്റെ വിവിധ സഹായ പദ്ധതികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ ഒരുക്കിയ വെബ്‌സൈറ്റിന്റെ പേരെന്ത്
ക്ഷീരശ്രീ
4) വന്ധ്യതാ ചികിത്സ ക്ലിനിക്കുകള്‍, ബീജ-അണ്ഡ ബാങ്കുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം ഏത്
അസിസ്റ്റഡ് റീപ്രൊഡക്ടീവ് (റെഗുലേഷന്‍) ബില്‍ 2020
5) യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) രൂപമെടുത്തതിന്റെ എത്രാം വാര്‍ഷികമാണ് 2021 ഡിസംബര്‍ 2
50-ാം വാര്‍ഷികം
6) ഹരിയാനയിലെ കുരുക്ഷേത്ര സര്‍വകലാശാലയുടെ യുവശാസ്ത്രജ്ഞര്‍ക്കുള്ള രജിബ് ഗോയല്‍ പുരസ്‌കാരം നേടിയവര്‍ ആരൊക്കെ
പ്രൊഫസര്‍ കാനാ എം സുരേശന്‍ (തിരുവനന്തപുരം ഐസര്‍), രജനീഷ് മിശ്ര (ഇന്ദോര്‍ ഐഐടി), രാജീവ് വാര്‍ഷ്‌ണേയ് (ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കോര്‍പ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സുമന്‍ ചക്രവര്‍ത്തി (ഖരഗ്പൂര്‍ ഐഐടി)
7) രാജ്യത്ത് ഗ്രാമീണ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന സംസ്ഥാനം ഏത്
8) കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (സിയാല്‍) ഓഹരി പങ്കാളിത്തം ലഭിക്കുന്ന ആദ്യ വിമാനക്കമ്പനി ഏതാണ്
9) വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ 2021-ലെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ മലയാളി താരം ആരാണ്
അഞ്ജു ബോബി ജോര്‍ജ്
10) ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഏത്
ടെല്‍ അവീവ്, ഇസ്രായേലിന്റെ തലസ്ഥാനം
11) താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍വൈസ് പ്രസിഡന്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ടി ദാമു അന്തരിച്ചു
- Design