1) 21-ാം ഇന്ത്യ-റഷ്യ ഉച്ചകോടി നടന്നത് എവിടെ
ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍
2) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവിത ശൈലി രോഗികളുള്ള സംസ്ഥാനം
കേരളം
3) 2022-ല്‍ നടക്കുന്ന ബീജിങ് ശൈത്യകാല ഒളിമ്പിക്‌സ് നയതന്ത്രപരമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച രാജ്യം
അമേരിക്ക
4) കേരളത്തിലെ പൊലീസ് ഫോറന്‍സിക് ലാബുകളില്‍ ആദ്യമായി ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ് ആരംഭിച്ചത് എവിടെ
തിരുവനന്തപുരം
5) നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന പൊലീസ് ഏത് സൈനിക വിഭാഗത്തിനെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്
കരസേനയുടെ 21-ാം പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിനെതിരെ
6) 2021-ലെ പത്മിനി വര്‍ക്കി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്
ദീപ ജോസഫ്, കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറാണ് ദീപ
7) കോവിഡ് വ്യാപനത്തെ തടയുന്ന ചൂയിങ്ഗം വികസിപ്പിച്ചത്
യുഎസിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകര്‍
8) ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ഏത് ടീമിനെതിരെയാണ്
ന്യൂസിലാന്‍ഡിനെതിരെ
9) ഒരു ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി അതിന്റെ സഞ്ചാരപാത മാറ്റാന്‍ കഴിയുമോയെന്ന് കണ്ടെത്താന്‍ നാസ നിയോഗിച്ച വാഹനം
ഡാര്‍ട്ട്
10) ജര്‍മ്മനിയുടെ പുതിയ ചാന്‍സലര്‍ ആരാണ്
ഒലാഫ് ഷോള്‍സ്
11) സായുധ സേനാ പതാക ദിനം
12) സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പ്രൊഫ കെ എ ഇന്ദിര (ലളിത) അന്തരിച്ചു.
- Design