പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ച്ചപ്പാടിന് അനുഗുണമായി സംസ്ഥാനത്തെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ കീഴീല്‍ നടപ്പിലാക്കിയ പദ്ധതി
റീച്ച് (REACH – Resource Enhancement Academy for Career Hights)
സ്ത്രീകളുടെ തൊഴില്‍മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ മേഖലയിലുളഅള ഇന്ത്യയിലെ തന്നെ ആദ്യ ഫിനിഷിംഗ് സ്‌കൂളാണ് റീച്ച്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കി പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നു. തിരുവനന്തപുരത്തും കണ്ണൂര്‍ പിലാത്തറയിലുമാണ് റീച്ച് സ്ഥിതി ചെയ്യുന്നത്.
റസ്‌ക്യൂ ഹോം
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കി പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളാണ് റെസ്‌ക്യൂ ഹോമുകള്‍. മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്നു.
ഹരിതശ്രീ
ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വനവല്‍ക്കരണ പദ്ധതി
ഹരിത കേരളം മിഷന്‍
ശുചിത്വ-മാലിന്യ സംസ്‌കരണം, മണ്ണ്-ജലസംരക്ഷണം, ജൈവ കൃഷിക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള കൃഷി വികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളത്തത്തോടെ നടപ്പാക്കുന്ന പദ്ധതി.
സേവാഗ്രാം
ഗ്രാമീണര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ അടുത്തു ലഭ്യമാക്കുന്നതിനുള്ള ജനസേവന കേന്ദ്രമാണ് സേവാഗ്രാം.
സേവന
1970 മുതലുള്ള ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതി.
സേഫ് കിറ്റ്
ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി, തെളിവിനുവേണ്ട സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന് നടപ്പാക്കുന്നു. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗൈനക്കോളജിസ്റ്റുമാര്‍ക്കും പരിശീലനം നല്‍കി.
സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ്
വൈകല്യം തടയല്‍, പ്രാരംഭ നിര്‍ണയം, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയുള്ള പരിപാടി. ജന്മനായുള്ള വൈകല്യം തടയാന്‍ കുട്ടികള്‍ക്ക് സൗജന്യ എംഎംആര്‍ കുത്തിവയ്പ്പും നല്‍കുന്നു. വൈകല്യം നേരത്തെ കണ്ടെത്താന്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
സ്വാശ്രയ
ഭിന്നശേഷിയോ, ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളുടെ മാതാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമൂഹിക നീതി വകുപ്പിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതി.
സംഘകൃഷി
കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ഭൂരഹിതരായ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കുള്ള സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള അവസരം ഉണ്ടാക്കിയെടുക്കുക എന്നതാണ് സംഘകൃഷിയുടെ ലക്ഷ്യം.
സംരംഭകത്വ വികസന ക്ലബ് (ഇഡി ക്ലബ്)
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സംരംഭകത്വ സ്വഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലെപ്‌മെന്റ് ക്ലബ് ആരംഭിച്ചത്.
സുവര്‍ണ കേരളം പദ്ധതി
നൂതനവും ആരോഗ്യകരവുമായ കൃഷിരീതിയിലൂടെ പച്ചക്കറി രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമാക്കി സഹകരണവകുപ്പ് നടപ്പാക്കുന്ന പദ്ധതി.
സുരക്ഷിതാഹാരം- ആരോഗ്യത്തിനാധാരം
സുരക്ഷിതാഹാരത്തെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതി.
സുരക്ഷാ രഥം
ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികള്‍ക്ക് അവരവരുടെ ജോലി സ്ഥലത്തെത്തി ആരോഗ്യ വിഷയങ്ങളില്‍ വിവിധ പരിശീലനം നല്‍കുന്നു.
- Design