1) തിരു-കൊച്ചി അസംബ്ലിയില്‍ അംഗമായ ആദ്യത്തെ കമ്മ്യൂണിസ്റ്റ്
ഇ ഗോപാലകൃഷ്ണമേനോന്‍, കൊടുങ്ങല്ലൂര്‍ മണ്ഡലം
2) തിരു-കൊച്ചി സംയോജന രേഖയില്‍ ഒപ്പിട്ട തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍ രാജാവ്
3) മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്ര ഗ്രന്ഥം
കേരള സാഹിത്യ ചരിത്രം
4) കേരളത്തില്‍ ജനകീയമന്ത്രിസ്ഥാനത്തെത്തിയ ആദ്യ മുസ്ലിം
ടി എ അബ്ദുള്ള
5) ശൂരനാട് സംഭവം നടന്ന വര്‍ഷം
1949
6) മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം
ജീവിതനൗക
7) കായംകുളം ആസ്ഥാനമായി കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് (കെ പി എ സി) രൂപംകൊണ്ട വര്‍ഷം
1951
8) ഇന്ത്യയിലെ ഫ്രഞ്ചുപ്രദേശങ്ങള്‍ നിയമപരമായി ഇന്ത്യാ സര്‍ക്കാരിന് കൈമാറിയത് എന്നാണ്
1962 ഓഗസ്റ്റ് 16
9) മുന്‍സിപ്പല്‍ ചെയര്‍മാനായ ആദ്യ കമ്മ്യൂണിസ്റ്റ്
ടി വി തോമസ്
10) രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം
നീലക്കുയില്‍
11) തിരു-കൊച്ചി ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയത് ആര്
12) മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ആര്
ഐ കെ കുമാരന്‍മാസ്റ്റര്‍
13) മയ്യഴിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച സംഘടന ഏത്
മയ്യഴി മഹാജനസഭ
14) തൃശൂരില്‍ കറന്റ് ബുക്‌സ് സ്ഥാപിച്ചതാര്
തോമസ് മുണ്ടശേരി
15) തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി
എ ജെ ജോണ്‍
16) ചിന്മയാമിഷന്‍ സ്ഥാപിച്ചതാര്
ചിന്മയാനന്ദസ്വാമികള്‍
17) ചിന്മയാനന്ദസ്വാമികളുടെ പൂര്‍വാശ്രമത്തിലെ പേര്
ബാലകൃഷ്ണമേനോന്‍
18) ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് മുഖ്യമന്ത്രി
പട്ടം താണുപിള്ള
19) 1949 നവംബറില്‍ പാലക്കാട്ട് നടന്ന ഐക്യകേരള സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര്
കെ പി കേശവമേനോന്‍
20) തിരു-കൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം
1951