1) രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ നിലവില്‍ വന്ന സംഘടന
ഐക്യരാഷ്ട്രസഭ
2) ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭയുടെ പ്രസിഡന്റിന്റെ കാലാവധി എത്ര വര്‍ഷമാണ്
ഒരു വര്‍ഷം
3) 1945-ല്‍ യാള്‍ട്ട സമ്മേളനത്തില്‍ അമേരിക്കന്‍ ഐക്യനാടുകളെ പ്രതിനിധാനം ചെയ്തത്
ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റ്
4) 1945-ലെ യാള്‍ട്ട സമ്മേളനത്തില്‍ സോവിയറ്റ് യൂണിയനെ പ്രതിനിധാനം ചെയ്തതാരാണ്
ജോസഫ് സ്റ്റാലിന്‍
5) യുഎന്‍ പൊതുസഭയില്‍ എത്ര രാജ്യങ്ങള്‍ക്കാണ് വീറ്റോ പവര്‍ ഉള്ളത്
ആര്‍ക്കുമില്ല
6) യുഎന്‍ പൊതുസഭയുടെ ആദ്യ പ്രസിഡന്റ് ആരാണ്
പോള്‍ ഹെന്ററി സ്പാക്
7) വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റും അത്‌ലാന്റിക് ചാര്‍ട്ടറില്‍ ഒപ്പുവച്ചത് എന്നാണ്
1941 ഓഗസ്റ്റ് 14
8) ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗങ്ങളില്‍ ആദ്യമായി വീറ്റോ പവര്‍ പ്രയോഗിച്ച രാജ്യം
സോവിയറ്റ് യൂണിയന്‍
9) ഐക്യരാഷ്ട്ര സംഘടനാ ദിനം
ഒക്ടോബര്‍ 24
10) 1948 ഡിസംബര്‍ 10-ന് ഏത് നഗരത്തിലാണ് ഐക്യരാഷ്ട്ര സംഘടന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്
പാരീസ്
11) ഇംഗ്ലീഷിനൊപ്പം ഐക്യരാഷ്ട്ര സംഘടനയുടെ വര്‍ക്കിങ് ഭാഷ
ഫ്രഞ്ച്
12) ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയില്‍ സ്ഥിര അംഗത്വമുള്ള ഏക ഏഷ്യന്‍ രാജ്യം
ചൈന
13) ഐക്യരാഷ്ട്ര സംഘടനയുടെ അവസാനത്തെ ട്രസ്റ്റിഷിപ്പ് ടെറിട്ടറി ഏതായിരുന്നു
പലാവു
14) രാഷ്ട്രങ്ങളുടെ പാര്‍ലമെന്റ് എന്നറിയപ്പെടുന്ന ഐക്യരാഷ്ട്ര സംഘടനാ ഘടകം
പൊതുസഭ
15) ഏത് വര്‍ഷം മുതലാണ് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്
1950
16) ഐക്യരാഷ്ട്രസഭ രൂപവല്‍ക്കരണത്തിന്റെ പ്രാരംഭ ചര്‍ച്ചകളില്‍ പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
17) ഐക്യരാഷ്ട്രസഭ ഏപ്രില്‍ 20-ന് ഏത് ഭാഷാദിനമായിട്ടാണ് ആചരിക്കുന്നത്
ചൈനീസ്
18) ഐക്യരാഷ്ട്ര സംഘടനയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ യോഗം എല്ലാ വര്‍ഷവും നടക്കുന്നത് ഏത് മാസത്തിലാണ്
ജൂലൈ
19) ഐക്യരാഷ്ട്രസംഘടനയുടെ യൂറോപ്യന്‍ ആസ്ഥാനമായ പാലസ് ഓഫ് നേഷന്‍സ് ഏത് രാജ്യത്തിലാണ്
സ്വിറ്റ്‌സര്‍ലന്‍ഡ്
20) ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറിയേറ്റ് മന്ദിരത്തിന് മാന്‍ഹട്ടന്‍ ദ്വീപില്‍ സ്ഥലം സംഭാവന ചെയ്ത വ്യക്തി
ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ ജൂനിയര്‍
21) 1952-ന് മുമ്പ് ഐക്യരാഷ്ട്രസഭ ആസ്ഥാനം എവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്
ന്യൂയോര്‍ക്കിലെ ലേക് സക്‌സസ്
22) ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നപ്പോഴുണ്ടായിരുന്ന 51 രാജ്യങ്ങളില്‍ ഏറ്റവും ഒടുവില്‍ ചാര്‍ട്ടറില്‍ ഒപ്പുവച്ച രാജ്യം
പോളണ്ട്
23) ഐക്യരാഷ്ട്ര സംഘടന കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷം
1989
24) ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന ഘടകമേത്
പൊതുസഭ
25) ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ഗാമി
സര്‍വരാജ്യസഖ്യം