1) പ്രത്യക്ഷ രക്ഷാദൈവസഭയുടെ സ്ഥാപകന്‍
പൊയ്കയില്‍ അപ്പച്ചന്‍
2) സ്വച്ഛഭാരത് പദ്ധതി ആരംഭിച്ച തിയതി
2014 ഒക്ടോബര്‍ 2
3) മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്
മനുഷ്യാവകാശ കമ്മീഷന്‍
4) ഏറ്റവും സമീകൃതമായ ആഹാരം
പാല്‍
5) ക്രയോജനിക്‌സ് ഏതിനെ കുറിച്ചുള്ള പഠനം
കുറഞ്ഞ ഊഷ്മാവ്
6) ശരീരത്തില്‍ ആവശ്യമായ ജലം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ധാതുലവണം
സോഡിയം
7) കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് പ്രോജക്ട് ടൈഗര്‍ നടപ്പിലാക്കിയ വര്‍ഷം
1973
8) ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയത്
റോബര്‍ട്ട് ക്ലൈവ്
9) ആദ്യമായി കണ്ടെത്തിയ സൂപ്പര്‍ കണ്ടക്ടര്‍ ഏതാണ്
മെര്‍ക്കുറി
10) മാലക്കൈറ്റ് ഏതിന്റെ അയിരാണ്
ചെമ്പ്
11) ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബര്‍
വെല്ലസ്ലി പ്രഭു
12) ഇന്ത്യയിലെ ആദ്യത്തെ ധനതത്വശാസ്ത്ര ചിന്തകന്‍
ദാദാഭായ് നവറോജി
13) കേരള കേഡറിലെ ആദ്യ മലയാളി വനിതാ ഐപിഎസ് ഓഫീസര്‍
ആര്‍ ശ്രീലേഖ
14) ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി
രാജീവ് ഗാന്ധി
15) ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം
ഓട് വ്യവസായം
16) നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിന്റെ ആസ്ഥാനം
പൂന
17) ഇന്ത്യയില്‍ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ല
കച്ച്
18) മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
25 സെന്റിമീറ്റര്‍
19) ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം
1962
20) ആദ്യ കര്‍ണാടിക് യുദ്ധം അവസാനിപ്പിച്ച സന്ധി
അയിക്‌സ്-ലാ ചാപ്പേല്‍ (1748)
21) ഇന്താങ്കി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്
നാഗാലാന്‍ഡ്
22) പുരാതന സില്‍ക്ക് പാത കടന്നുപോകുന്ന സ്ഥലം
നാഥുല
23) രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന പട്ടണം
ആലപ്പുഴ
24) ഏറ്റവും കാലം കേരള ഗവര്‍ണറായിരുന്നത്
വി വിശ്വനാഥന്‍
25) ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്
ജോര്‍ജ് യൂള്‍
26) രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകം
പ്ലേറ്റ്‌ലെറ്റുകള്‍
27) നെഫ്രോണ്‍ ഏത് ശരീരഭാഗത്തില്‍ സ്ഥിതി ചെയ്യുന്നു
വൃക്ക
28) ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നത്
ജെ ബി കൃപലാനി
29) കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍
ആയിഷാ ബായി
30) ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം
മെറ്റ്‌സാറ്റ് (കല്‍പന 1)
31) കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം രചിച്ചത്
കെ കെ നീലകണ്ഠന്‍ (ഇന്ദുചൂഢന്‍)
32) അലോഹങ്ങളില്‍ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
ഗ്രാഫൈറ്റ്
33) കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരന്‍
കെ സച്ചിദാനന്ദന്‍
34) മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം
യൂറോക്രോം
35) കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
ക്രിപ്‌സ് മിഷനെ
36) കല്‍ക്കരിയുടെ 4 വകഭേദങ്ങള്‍
ആന്ത്രാസൈറ്റ്, ബിറ്റുമിനസ്, ലിഗ്നൈറ്റ്, പിറ്റ്
37) സാര്‍ക്കിന്റെ ആദ്യ സെക്രട്ടറി ജനറല്‍
അബ്ദുള്‍ അഹ്‌സന്‍
38) സാമ്പത്തിക അടിയന്തരാവസ്ഥയെക്കുരിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
360
39) കേരളത്തില്‍ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാതു
ഇല്‍മനൈറ്റ്
40) കഞ്ഞിവെള്ളത്തില്‍ അയഡിന്‍ ലായനി ചേര്‍ക്കുമ്പോള്‍ നീലനിറം കിട്ടുന്ന വസ്തു
അന്നജം
41) കല്ലട അണക്കെട്ട് ഏത് ജില്ലയില്‍
കൊല്ലം
42) കള്ള് പുളിക്കുമ്പോള്‍ പതഞ്ഞുപൊന്തുന്ന വാതകം
കാര്‍ബണ്‍ ഡൈയോക്‌സൈഡ്
43) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി
തൈറോയ്ഡ്
44) ഓസോണ്‍ പാളിക്ക് അപടകം വരുത്തുന്ന രാസവസ്തു
ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍
45) ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28
46) ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം
മണിപ്പൂര്‍
47) വികേന്ദ്രീകാസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചായത്ത്
കല്യാശേരി (കണ്ണൂര്‍ ജില്ല)
48) ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതം
വിന്ധ്യ
49) ഒളിമ്പിക്‌സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത
ഷൈനി വില്‍സന്‍
50) മനുഷ്യന്‍ ഒരു മിനിട്ടില്‍ ശരാശരി എത്രതവണ ശ്വസിക്കുന്നു
13-17
51) 1825-ല്‍ വേദാന്ത കോളെജ് സ്ഥാപിച്ചത്
രാജാറാം മോഹന്‍ റോയ്
52) ഓസോണ്‍ പാളി തടഞ്ഞുനിര്‍ത്തുന്ന കിരണം
അള്‍ട്രാ വയലറ്റ്
53) തിരുവിതാംകൂറില്‍ ശ്രീമതി എന്ന മാസിക ആരംഭിച്ചത്
അന്നാചാണ്ടി
54) ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ നായകന്‍
രവി
55) ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നയിടത്താണ് നീണ്ടകര അഴി-
അഷ്ടമുടി
56) സ്വരാജ് റൗണ്ട് ഏത് നഗരത്തിലാണ്
തൃശൂര്‍
57) ഏഴോം-2 ഏതിനും വിത്താണ്
നെല്ല്
58) തേഭാഗ വിപ്ലവത്തിന്റെ പശ്ചാത്തലം
ബംഗാള്‍
59) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര ജില്ല
എറണാകുളം
60) സ്വരാജ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റ്
സി ആര്‍ ദാസ്
61) ഏറ്റവും വലിയ ഇന്തോ-ആര്യന്‍ ഭാഷ
ഹിന്ദി
62) ഇന്ത്യയില്‍ രണ്ടുപ്രാവശ്യം ഗവര്‍ണര്‍ ജനറലായ ആദ്യ വ്യക്തി
കോണ്‍വാലിസ് പ്രഭു
63) അല്‍മാട്ടി പദ്ധതി ഏത് നദിയിലാണ്
കൃഷ്ണ
64) ആദ്യത്തെ നിയമ കമ്മീഷനെ നിയമിച്ച ഗവര്‍ണര്‍ ജനറല്‍
വില്യം ബെന്റിക് പ്രഭു
65) ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ്
ബ്രജേഷ് മിശ്ര
66) മന്നത് പദ്മനാഭന്‍ ജനിച്ച സ്ഥലം
പെരുന്ന
67) പെരിനാട് ലഹള നടന്ന വര്‍ഷം
1915
68) മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് നോവലിസ്റ്റ്
ഭദ്ര എന്‍ മേനോന്‍
69) തലയ്ക്കല്‍ ചന്തു സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു
പനമരം
70) റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകന്‍
വാറന്‍ ഹേസ്റ്റിങ്‌സ്
71) പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്-
ആഗമാനന്ദന്‍
72) ആരുടെ വസതിയായിരുന്നു സാഹിത്യകുടീരം
പണ്ഡിറ്റ് കറുപ്പന്‍
73) അനുശീലന്‍ സമിതി എവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്-
ബംഗാള്‍
74) ശ്രീനാരായണഗുരു വര്‍ക്കലയില്‍ സമാധിയായത് ഏത് വര്‍ഷമാണ്-
1928
75) ദൈവകണം എന്നറിയപ്പെടുന്നത്
ഹിഗ്‌സ് ബോസോണ്‍
76) ക്രിപ്‌സ് മിഷന്റെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ആവിഷ്‌കരിച്ച സമരം
ക്വിറ്റിന്ത്യാ സമരം
77) ആലിലയുടെ ആകൃതിയിലുള്ള പുരസ്‌കാരം
ഭാരതരത്‌നം
78) ഇന്ത്യയുടെ ദേശീയ ജലജീവി
ഗംഗാ ഡോള്‍ഫിന്‍
79) മാപ്പിള കലാപ സമയത്തെ (1921) വൈസ്രോയി
റീഡിങ് പ്രഭു
80) ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം
2010
81) എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്
വൈക്കം മുഹമ്മദ് ബഷീര്‍
82) എന്തിനെക്കുറിച്ചുള്ള പഠനമാണ് കാര്‍ഡിയോളജി-
ഹൃദയം
83) ആന്ധ്രാ ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്ഥാപകന്‍
പട്ടാഭി സീതാരാമയ്യ
84) ബഹിരാകാശ ദൗത്യങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന തരം കംപ്യൂട്ടര്‍
സൂപ്പര്‍ കംപ്യൂട്ടര്‍
85) യുആര്‍എല്‍ എന്നതിന്റെ പൂര്‍ണരൂപം
യൂണിവേഴ്‌സല്‍ റിസോഴ്‌സ് ലൊക്കേറ്റര്‍
86) ഉദ്യാനവിരുന്ന് രചിച്ചത്
പണ്ഡിറ്റ് കറുപ്പന്‍
87) കേരളത്തിന്റെ റെയില്‍വേ സിറ്റി എന്നറിയപ്പെടുന്ന നഗരം-
ഷൊര്‍ണൂര്‍
88) 1998-ലെ സാമ്പത്തിക നൊബേലിന് അര്‍ഹനായത്-
അമര്‍ത്യാസെന്‍
89) ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരന്‍-
വൈക്കം മുഹമ്മദ് ബഷീര്‍
90) ബേപ്പൂരില്‍ വച്ച് അറബിക്കടലില്‍ പതിക്കുന്ന നദി-
ചാലിയാര്‍
91) മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി തരംതിരിച്ചത്-
ലാവോസിയ
92) തിരുവിതാംകൂറില്‍ പൗരസമത്വവാദ പ്രക്ഷോഭണം ആരംഭിച്ച വര്‍ഷം-
1919
93) ശ്രീനാരായണഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദര്‍ശനം ഏത് വര്‍ഷമായിരുന്നു-
1926
94) ഇന്‍ഫര്‍മേഷനെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ലഘുവായ ഘടകം
ബിറ്റ്
95) കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം
കേളി
96) സ്വദേശി പ്രസ്ഥാനത്തിന്റെ പടയണി ഗാനം
വന്ദേമാതരം
97) ഏത് രാജ്യക്കാരുടെ കോളനി ആയിരുന്നു ദിയു
പോര്‍ച്ചുഗീസ്
98) മോക്ഷപ്രദീപ ഖണ്ഡനം രചിച്ചത്
ചട്ടമ്പിസ്വാമികള്‍
99) പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷം-
1947
100) ഏത് വിപ്ലവത്തെത്തുടര്‍ന്നാണ് ലൂയി പതിനാറാമന്‍ വധിക്കപ്പെട്ടത്-
ലൂയി പതിനാറാമന്‍