1) നിയോജക മണ്ഡലങ്ങളുടെ പുനക്രമീകരണത്തിനായി ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയമിക്കുന്നത് ആരാണ്
രാഷ്ട്രപതി
2) ദീന്‍ദയാല്‍ ഉപാധ്യായ വിമാനത്താവളം എവിടെയാണ്
ആഗ്ര
3) കോഴിക്കോട് ബേപ്പൂരില്‍ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരാണ്
മുഹമ്മദ് അബ്ദു റഹ്‌മാന്‍
4) ഡെക്കാണ്‍ പീഠഭൂമിയുടെ ആകൃതി
ത്രികോണം
5) ജീവികളെ അഞ്ച് കിങ്ഡങ്ങളായി വര്‍ഗീകരിച്ചത് ആരാണ്
റോബര്‍ട്ട് എച്ച് വിറ്റേക്കര്‍
6) ഗംഗാനദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്ന ഭാഗം
ഷിബ്ഗഞ്ജ്
7) സിന്ധുനദി പാകിസ്താനിലേക്ക് പ്രവേശിക്കുന്ന ഭാഗം
ചില്ലാര്‍
8) ഒരു ജീവിയുടെ ജനിതക ഘടനയില്‍ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ
ജനറ്റിക് എഞ്ചിനീയറിങ്
9) വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത ഏക മലയാളി
സര്‍ദാര്‍ കെ എം പണിക്കര്‍
10) ഏറ്റവും കൂടുതല്‍ ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ തുറമുഖം
കൊല്‍ക്കത്ത
11) ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായിട്ടാണ് ഇന്ത്യയുടെ സ്ഥാനം
തെക്ക്
12) ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നടന്ന ആരാധനാലയം
സുവര്‍ണ ക്ഷേത്രം
13) സ്ത്രീകളില്‍ ഹൃദ്രോഗം കുറയാന്‍ കാരണമായ ഹോര്‍മോണ്‍
ഈസ്ട്രജന്‍
14) എപിജെ അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം
വിളപ്പില്‍ശാല
15) ഗര്‍ഭരക്ഷാ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
പ്രൊജസ്റ്റിറോണ്‍
16) ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ സ്ഥാപകന്‍
അനില്‍ അഗര്‍വാള്‍
17) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്
രാഷ്ട്രപതിക്ക്
18) ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ ചൊല്ലാന്‍ ശിപാര്‍ശ ചെയ്ത കമ്മിറ്റിയുടെ ചെയര്‍മാന്‍
എം സി ഛഗ്ല
19) വേടന്തങ്കല്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തമിഴ്‌നാട്
20) സ്പ്രിംഗ് ബാലന്‍സിന്റെ അടിസ്ഥാന തത്വം
ഹുക്ക്‌സ് നിയമം