1) ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്താണ് സാമ്പത്തിക നീതിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്
നിര്‍ദ്ദേശക തത്വങ്ങളില്‍
2) ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ ഏത് വിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് സ്വീകരിച്ചിരിക്കുന്നത്
ഫ്രഞ്ച് വിപ്ലവം
3) ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയാണോ പ്രാദേശിക പാര്‍ട്ടിയാണോ എന്ന് തീരുമാനിക്കുന്നത്
തിരഞ്ഞെടുപ്പ് കമ്മീഷന്‍
4) സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗത്തെ തല്‍സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍ക്കാണ് അധികാരം
ഗവര്‍ണര്‍
5) മണി ബില്ലിനെക്കുറിച്ച് തര്‍ക്കമുണ്ടായാല്‍ ആരുടെ തീരുമാനമാണ് അന്തിമം
ലോകസഭാ സ്പീക്കര്‍
6) പൗരത്വ വ്യവസ്ഥകള്‍ ക്രമീകരിക്കുന്നതിന് പാര്‍ലമെന്റിനെ അധികാരപ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ഏത്
11
7) ഏത് ഭരണഘടനാ അനുച്ഛേദം പ്രകാരമാണ് പാര്‍ലമെന്റിന് സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് അധികാരം ലഭിക്കുന്നത്
249
8) ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരമുള്ളതാകാനുള്ള ഭരണഘടനാപരമായ കാരണങ്ങളില്‍ ഉള്‍പ്പെടുന്നത്
യൂണിയന്‍ ലിസ്റ്റ്
9) ഒരു ലോകസഭാംഗത്തിന് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെങ്കില്‍ മാതൃഭാഷയില്‍ സംസാരിക്കുന്നതിനുള്ള അനുവാദം നല്‍കുന്നതിനുള്ള അധികാരം ആര്‍ക്കാണ്
സ്പീക്കര്‍
10) ഉപരാഷ്ട്രപതി ആകുന്നതിനുള്ള കുറഞ്ഞ പ്രായം എത്രയാണ്
35
Related Posts
11) മാപ്പു നല്‍കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
72
12) ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പാസാക്കിയത്
2002
13) ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പാസാക്കിയത്
1980
14) ലോകസഭയുടെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത് ഏത് മാസത്തിലാണ്
ജൂലൈ
15) ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് പാസാക്കിയത്
1971
16) രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ലോകസഭാംഗം രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്കാണ്
സ്പീക്കര്‍
17) ഇന്ത്യന്‍ പാര്‍ലമെന്റ് അണ്‍ടച്ചബിലിറ്റി ഒഫന്‍സസ് ആക്ട് പാസാക്കിയ വര്‍ഷം
1955
18) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍
വിതല്‍ഭായ് പട്ടേല്‍
19) ഒരു സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള അടിയന്തരാവസ്ഥ ആദ്യഘട്ടത്തില്‍ എത്ര കാലത്തേക്കാണ് ഏര്‍പ്പെടുത്തുന്നത്
ആറു മാസം
20) എത്രാം ലോകസഭയുടെ കാലാവധിയാണ് സാധാരണ കാലാവധിയായ അഞ്ചുവര്‍ഷത്തിന് അപ്പുറം നീട്ടിയത്
അഞ്ചാമത്തെ

80% Awesome
- Design