1) ടെലിവിഷന്‍ കണ്ടുപിടിച്ചത്
ജോണ്‍ ബേര്‍ഡ്
2) യുനെസ്‌കോയുടെ ആസ്ഥാനം
പാരീസ്
3) ഗോര രചിച്ചത്
രവീന്ദ്രനാഥ് ടാഗോര്‍
4) കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടല്‍
അറബിക്കടല്‍
5) ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ താരം
വിശ്വനാഥന്‍ ആനന്ദ്
6) കാസിരംഗ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്
അസം
7) ഏത് ഇന്ത്യന്‍ രൂപയിലാണ് ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട് ചിത്രീകരിച്ചിരിക്കുന്നത്
500
8) ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്‌മെന്റ് ഗ്രാമപഞ്ചായത്ത്
മഞ്ചേശ്വരം
9) ഇന്ത്യ ഡിവൈഡഡ് (വിഭക്ത ഭാരതം) ആരുടെ കൃതിയാണ്
ഡോ രാജേന്ദ്രപ്രസാദ്
10) 1956-ന് മുമ്പ് കേരളത്തിലുണ്ടായിരുന്ന മൂന്ന് ഘടകങ്ങള്‍
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍
11) മഹാബലിപുരം ഏത് സംസ്ഥാനത്താണ്
തമിഴ്‌നാട്
12) അഗയാര്‍ സമ്പ്രദായം ഏത് രാജവംശത്തിന്റെ പ്രത്യേകത ആയിരുന്നു
വിജയനഗരം
13) പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്
മനു
14) സരസദ്രുതകവി കിരീട മണി എന്നറിയപ്പെട്ടത്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
15) കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നല്‍കുന്നത്
ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിന്
16) ഏത് സംസ്ഥാനത്താണ് ആരവല്ലി മലനിരകള്‍
രാജസ്ഥാന്‍
17) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര
ആരവല്ലി
18) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രമേയം പാസാക്കിയ വര്‍ഷം
1929 (ലാഹോര്‍)
19) പിത്തരസം ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
കരള്‍
20) ചരിയുന്ന ഗോപുരം എവിടെയാണ്
പിസ
21) വിമാനം കണ്ടുപിടിച്ചതാര്
റൈറ്റ് ബ്രദേഴ്‌സ്
22) രഘുവംശം എന്ന സംസ്‌കൃത മഹാകാവ്യം രചിച്ചത്
കാളിദാസന്‍
23) ആരാച്ചാര്‍ എന്ന പുസ്തകം രചിച്ചത്
കെ ആര്‍ മീര
24) ഗ്രാന്‍ഡ് കാന്യന്‍ ഏത് രാജ്യത്താണ്
യുഎസ്എ
25) ശ്രീശങ്കരാചാര്യര്‍ ജനിച്ച സ്ഥലം ഏത്
കാലടി
26) പഞ്ചതന്ത്രം രചിച്ചത് ആരാണ്
വിഷ്ണുശര്‍മ്മ
27) ഡോ കെ എന്‍ രാജ് ഏത് നിലയിലാണഅ പ്രസിദ്ധന്‍
ഇക്കണോമിസ്റ്റ്
28) കൈരളിയുടെ കഥ രചിച്ചത് ആരാണ്
എന്‍ കൃഷ്ണപിള്ള
29) മൈക്രോഫോണില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം
ശബ്ദോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാകുന്നു
30) സിഖ് മതം സ്ഥാപിച്ചത്
ഗുരു നാനാക്ക്
31) ഇന്ത്യ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി
1975 ഏപ്രില്‍ 19
32) മഹാത്മാഗാന്ധി വധിക്കപ്പെട്ടത്
1948 ജനുവരി 30
33) അമ്പലമണി രചിച്ചത്
സുഗതകുമാരി
34) സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു
ശ്രീകാര്യം
35) നളചരിതം ആട്ടക്കഥ രചിച്ചത്
ഉണ്ണായി വാര്യര്‍
36) ആരുടെ ജീവചരിത്രമാണ് നവോത്ഥാനത്തിന്റെ സൂര്യ തേജസ്
കുറുമ്പന്‍ ദൈവത്താന്‍
37) ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം
കരള്‍
38) യഹൂദരുടേയും മുസ്ലിങ്ങളുടേയും ക്രിസ്ത്യാനികളുടേയും പവിത്രനഗരം
ജറുസലേം
39) ഭരണഘടനയുടെ എത്രാമാത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസ്സംഘടന നടന്നത്
7
40) അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം
ഡിഫ്രാക്ഷന്‍