1921 നവംബര്‍ 10 കേരള ചരിത്രത്തില്‍ ഓര്‍ക്കപ്പെടാന്‍ കാരണം

0

1) ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടത്

സരോജിനി നായിഡു

2) 1921 നവംബര്‍ 10 കേരള ചരിത്രത്തില്‍ ഓര്‍ക്കപ്പെടാന്‍ കാരണം

വാഗണ്‍ ട്രാജഡി

3) താഴെപ്പറയുന്നവയില്‍ ഏതാണ് ത്വക്കിനെ ബാധിക്കുന്ന അസുഖം

എക്‌സിമ

4) കോസ്റ്റ് ഗാര്‍ഡ് സ്ഥാപിതമായ വര്‍ഷം

1978

5) ചങ്ങമ്പുഴയുടെ ജീവിതം പ്രമേയമാക്കി പി ഭാസ്‌കരന്‍ എഴുതിയ കവിത

പാടുന്ന മണ്‍തരികള്‍

6) ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്

അലി സഹോദരന്‍മാര്‍

7) ലോക വ്യാപാര സംഘടന മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്

ഗാട്ട്

8) കേരളത്തില്‍ ആദ്യമായി സിഎന്‍ജി ബസ് സര്‍വീസ് ആരംഭിച്ച നഗരം

തിരുവനന്തപുരം

9) എനിക്കൊരു സ്വപ്‌നമുണ്ട് എന്നാരംഭിക്കുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്

മാര്‍ട്ടിന്‍ ലൂതര്‍ കിങ്

10) തച്ചോളി ഒതേനന്റെ ജന്മസ്ഥലം

വടകര

11) കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ളത്

കണ്ണൂര്‍

12) ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ ആദ്യ ഭാരതീയന്‍

ദാദാഭായ് നവറോജി

13) അഞ്ചുവര്‍ഷം തികച്ചുഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി

സി അച്യുതമേനോന്‍

14) മിക്കി മൗസ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്

വാള്‍ട്ട് ഡിസ്‌നി

15) ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

ഗോദാവരി

16) ഭൂഖണ്ഡദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

17) ഒളിമ്പിക് വളയങ്ങളില്‍ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം

മഞ്ഞ

18) അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചതാര്

പന്തളം കെ പി രാമന്‍ പിള്ള

19) ഭരണഘടനയുടെ നാല്‍പതാം അനുച്ഛേദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

വില്ലേജ് പഞ്ചായത്ത്

20) കക്രപ്പാറ പദ്ധതി ഏത് നദിയിലാണ്

തപ്തി

മസ്തിഷ്‌കത്തില്‍ ഓര്‍മ്മ ശക്തിയുടെ ഇരിപ്പിടം

21) കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ്

കോട്ടയം

22) ബംഗ്ലാദേശിന്റെ രാഷ്ട്രശില്‍പി

മുജീബുര്‍ റഹ്‌മാന്‍

23) പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്

ലൂയി പാസ്റ്റര്‍

24) ഒന്നാം ലോകമഹായുദ്ധക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റ്

വുഡ്‌റോ വില്‍സണ്‍

25) വലിപ്പത്തില്‍ സൗരയൂഥത്തില്‍ ഭൂമിയുടെ സ്ഥാനം

അഞ്ച്

26) ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പെയ്യുന്ന മഴ

തുലാവര്‍ഷം

27) ഓട്ടോമന്‍ ടര്‍ക്കുകള്‍ ഏത് വര്‍ഷമാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയത്

1453

28) വിയറ്റ്‌നാം യുദ്ധം അവസാനിച്ച വര്‍ഷം

1975

29) വിജയ നഗര സാമ്രാജ്യത്തിലെ നാല് വംശങ്ങളുടെ ശരിയായ ക്രമം

സംഗമ, സലുവ, തുളുവ, അരവിഡു

30) സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഏത് രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്

യുഎസ്എ

31) ഇരുപതിന പരിപാടി ആവിഷ്‌കരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

32) സമചതുരാകൃതിയുള്ള ദേശീയ പതാകയുള്ള രാജ്യം

സ്വിറ്റ്‌സര്‍ലന്‍ഡ്

33) കേരളത്തിലെ ഏക കന്റോണ്‍മെന്റ്

കണ്ണൂര്‍

34) ഗോവര്‍ദ്ധന്റെ യാത്രകള്‍ രചിച്ചതാര്

ആനന്ദ്

35) സൗദി അറേബ്യയുടെ തലസ്ഥാനം

റിയാദ്

36) സെന്‍ ബുദ്ധമത വിഭാഗം ഏത് രാജ്യത്താണ് ഉദ്ഭവിച്ചത്

ചൈന

37) ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിതമായ വര്‍ഷം

1903

38) ബര്‍മുഡ ത്രികോണം ഏത് സമുദ്രത്തിലാണ്

ഉത്തര അത്‌ലാന്റിക്

39) ഡല്‍ഹി ഗാന്ധി എന്നറിയപ്പെട്ടത്

സി കൃഷ്ണന്‍ നായര്‍

40) ഡയബറ്റ് രോഗികളുടെ മൂത്രത്തില്‍ താഴെപ്പറയുന്നവയില്‍ ഏതാണ് ശരാശരിയേക്കാള്‍ കൂടിയ തോതില്‍ കാണുന്നത്

പഞ്ചസാര

41) കേരളത്തില്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം

പയ്യന്നൂര്‍

42) പഷ്തൂണുകള്‍ ഏത് രാജ്യത്തെ ജനവിഭാഗമാണ്

അഫ്ഗാനിസ്ഥാന്‍

43) കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വര്‍ഷം

1991

44) ഇന്ത്യയിലൂടെ കടന്നുപോകുന്ന ഒരു പ്രധാന സാങ്കല്‍പ്പിക രേഖ

ഉത്തരായനരേഖ

45) കാക്കനാടന്റെ യഥാര്‍ത്ഥ പേര്

ജോര്‍ജ് വര്‍ഗീസ്

46) ഇന്ത്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം

35

47) യഹൂദമതം സ്ഥാപിച്ചത്

മോസസ്

48) പശ്ചിമ ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന നഗരം

ബോണ്‍

49) വീണ്ടും ഉപയോഗിക്കാവുന്ന പ്രകൃതി വിഭവത്തിനുദാഹരണം

വനം

50) കല്‍ക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം

ആന്ത്രസൈറ്റ്‌

Comments
Loading...