ആധുനിക ലോകത്തിന് ഹഗിയ സോഫിയ (Hagia Sophia) ഒരു മ്യൂസിയം ആണ്. എന്നാല്‍ നിലവില്‍ തുര്‍ക്കി പ്രസിഡന്റായ റസപ് തയ്യിപ് ഉര്‍ദുഗാന്‍ ഈ മ്യൂസിയത്തെ മുസ്ലിം പള്ളിയാക്കി മാറ്റി. ക്രിസ്ത്യന്‍ പള്ളിയായി പ്രവര്‍ത്തനം ആരംഭിച്ച ഹഗിയ സോഫിയക്ക് നൂറു കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എഡി 537-ല്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ജസ്റ്റിനിയന്‍ ഒന്നാമന്‍ ക്രിസ്ത്യന്‍ പള്ളിയായി ഹഗിയ സോഫിയ കോണ്‍സ്റ്റാന്റിനേപ്പിള്‍ നിര്‍മ്മിച്ചു. എന്നാല്‍ പിന്നീട്, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഓട്ടോമന്‍ ചക്രവര്‍ത്തിയായ മെഹദ് ഹഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കി മാറ്റി. കോണ്‍സ്റ്റാന്റിനേപ്പിളിനെ കീഴടക്കിയപ്പോഴാണ് അദ്ദേഹം ക്രിസ്ത്യന്‍ പള്ളിയെ മുസ്ലിം പള്ളിയായി മാറ്റിയത്.
ഹഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയത് ആധുനിക തുര്‍ക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന മുസ്തഫ കെമാല്‍ അതാതുര്‍ക്ക് ആണ്. 1935-ല്‍ ആയിരുന്നു ഇത്.
To Download KPSC Question Bank App: Click Here