ലോക ഭക്ഷ്യ ദിനമായി ഒക്ടോബര്‍ 16 ആചരിക്കുന്നതിന് കാരണം

0

ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായി ഭക്ഷ്യ-കാര്‍ഷിക സമിതി രൂപീകരിച്ച 1945 ഒക്ടോബര്‍ 16-ന്റെ ഓര്‍മ്മ പുതുക്കാനാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. സമിതി സ്ഥാപിച്ചത് 1945-ല്‍ ആണെങ്കിലും ദിനാചരണം ആരംഭിച്ചത് 1981-ല്‍ ആണ്. 1979 നവംബറില്‍ കൂടിയ സമിതിയുടെ 20-ാം പൊതുസമ്മേളനത്തിലാണ് ലോക ഭക്ഷ്യ ദിനമായി ഒക്ടോബര്‍ 16 ആചരിക്കാന്‍ തീരുമാനം എടുത്തത്.

ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

2021-ലെ ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. 2020-ല്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയേക്കാള്‍ പിന്നിലാണ് ഇന്ത്യ. 116 രാജ്യങ്ങളാണ് റാങ്കിങ്ങില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം 107 രാജ്യങ്ങളുടെ പട്ടികയായിരുന്നു.

റാങ്കിങ് തയ്യാറാക്കിയത് ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ ഓര്‍ഗനൈസേഷനായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫും ചേര്‍ന്നാണ്.

ഇന്ത്യയുടെ ആഗോള വിശപ്പ് സൂചിക സ്‌കോറും കുറഞ്ഞു. 2000-ല്‍ 38.8 ആയിരുന്നത് 2012-2021-നും ഇടയില്‍ 28.8-27.5-നും ഇടയിലാണ്.

ലോക ഭക്ഷ്യ ദിനമായി ഒക്ടോബര്‍ 16 ആചരിക്കുന്നതിന് കാരണം

80%
Awesome
  • Design
Comments
Loading...